സിഡ്നി: ഓസ്ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിലെ ആദ്യ സെഞ്ചുറി തന്റെ പേരില് ചേര്ത്ത് സൗത്ത് ആഫ്രിക്കയുടെ റിലോ റൂസോ. 52 പന്തില് നിന്ന് സൗത്ത് ആഫ്രിക്കയുടെ മധ്യനിര താരം തന്റെ സ്കോര് മൂന്നക്കം കടത്തി. 56 പന്തില് നിന്ന് 7 ഫോറും 8 സിക്സും പറത്തിയാണ് റൂസോ 109 റണ്സോടെ ഗ്രൗണ്ട് വിട്ടത്.
ട്വന്റി20 ലോകകപ്പില് സെഞ്ചുറി നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന് ബാറ്ററാണ് റൂസോ. ട്വന്റി20 ലോകകപ്പില് സെഞ്ചുറി നേടുന്ന പത്താമത്തെ താരവുമായി റൂസോ. റൂസോയുടെ സെഞ്ചുറി കരുത്തില് 20 ഓവറില് 5 വിക്കറ്റ് നഷ്ടത്തില് 205 റണ്സ് ആണ് സൗത്ത് ആഫ്രിക്ക ബംഗ്ലാദേശിന് മുന്പില് വെച്ചത്.
ബംഗ്ലാദേശിന് എതിരെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില് തന്നെ ക്യാപ്റ്റന് ബവുമയെ സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല് ഡികോക്കും റൂസോയും ചേര്ന്ന് കൂട്ടുകെട്ട് ഉയര്ത്തി സൗത്ത് ആഫ്രിക്കയെ കരകയറ്റി.
38 പന്തില് നിന്ന് 7 ഫോറും മൂന്ന് സിക്സുമാണ് ഡികോക്ക് പറത്തിയത്. 168 റണ്സിന്റെ കൂട്ടുകെട്ടാണ് ഡികോക്കും റൂസോയും ചേര്ന്ന് കണ്ടെത്തിയത്. റൂസോ പുറത്തായതിന് പിന്നാലെ വന്ന സ്റ്റബ്സ് ഏഴ് റണ്സിനും മാര്ക്രം 10 റണ്സിനും പുറത്തായി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates