Royal Challengers Bengaluru vs Gujarat Titans x
Sports

ആര് വാഴും... 'കിങോ പ്രിൻസോ'! ജയിച്ചാല്‍ ഫൈനലുറപ്പിക്കാം; ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ ഇന്ന്

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം രാത്രി 7.30 മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ധരംശാല: ജയിച്ചാല്‍ നേരിട്ട് ഫൈനലിലേക്ക് മുന്നേറാം എന്ന മോഹിപ്പിക്കുന്ന ലക്ഷ്യമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഗുജറാത്ത് ടൈറ്റന്‍സിനും മുന്നിലുള്ളത്. ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഇന്ന് നിലവിലെ ചാംപ്യന്‍മാരായ ആര്‍സിബി മുന്‍ ചാംപ്യന്‍മാരായ ഗുജറാത്തിനെ നേരിടും. ആരാധകര്‍ക്ക് ഫൈനലിനു മുന്‍പ് ഒരു ബ്ലോക്ക്ബസ്റ്റര്‍ പോര് തന്നെ കാണാം. കിരീട പോരാട്ടത്തിലേക്കുള്ള വഴി നേരിട്ട് തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. ഇന്ന് രാത്രി 7.30 മുതല്‍ ധരംശാലയിലാണ് പോരാട്ടം.

ഇന്ന് തോല്‍ക്കുന്ന ടീമിനു ഒരവസരം കൂടി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ കിട്ടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. തോല്‍ക്കുന്ന ടീമിനു എലിമിനേഷന്‍ പോരാട്ടം ജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയര്‍ കളിച്ച് ജയിച്ച് ഫൈനലുറപ്പിക്കാം. രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളാണ് എലിമിനേഷന്‍ പോരാട്ടം കളിക്കുന്നത്. ഈ മത്സരം നാളെ അരങ്ങേറും.

ഐപിഎല്ലില്‍ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ആര്‍സിബിയും ഗുജറാത്തും ഏറ്റുമുട്ടിയത്. ഇരു പക്ഷവും 4 തവണ വീതം ജയിച്ചു. ഇത്തവണ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആദ്യ കളിയില്‍ ബംഗളൂരു 5 വിക്കറ്റ് ജയം സ്വന്തമാക്കി. രണ്ടാം പോരില്‍ ഗുജറാത്ത് തിരിച്ചടിച്ചു. അവര്‍ 4 വിക്കറ്റ് ജയം പിടിച്ചെടുത്തു.

കോഹ്‌ലി- ഗില്‍

ഒരര്‍ഥത്തില്‍ ഇന്നത്തെ പോരില്‍ ഇന്ത്യയുടെ ബാറ്റിങ് രാജവും ഭാവി പോസ്റ്റര്‍ ബോയ് ആയ് വാഴ്ത്തപ്പെടുന്ന ഗുജറാത്ത് നയാകന്‍ ശുഭ്മാന്‍ ഗില്ലും തമ്മിലുള്ള പോരാട്ടം കൂടിയാണ്. കരിയറിന്റെ സായാഹ്നത്തിലും കോഹ്‌ലി അപാര ഫോമിലാണ്. തുടരെ നാലാം സീസണിലും 600, അതിനു മുകളില്‍ സ്‌കോര്‍ നേടുന്നതിന്റെ വക്കിലാണ് കോഹ്‌ലി നില്‍ക്കുന്നത്. 14 കളിയില്‍ നിന്നു 557 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും 4 അര്‍ധ സെഞ്ച്വറിയും താരം നേടി.

ഗില്ലും കത്തും ഫോമില്‍ തന്നെ. 13 കളിയില്‍ നിന്നു 616 റണ്‍സാണ് ഈ സീസണില്‍ ഗുജറാത്ത് നായകന്റെ ബാറ്റില്‍ നിന്നു പിറന്നത്. 6 അര്‍ധ സെഞ്ച്വറികള്‍ ഗില്‍ ഇതുവരെ നേടിയിട്ടുണ്ട്. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഗില്‍ രണ്ടാം സ്ഥാനത്തുണ്ട്.

ഓറഞ്ച് ക്യാപിനായി ഒന്നാം സ്ഥാനത്തു കുതിക്കുന്ന ഗില്ലിന്റെ സഹ ഓപ്പണര്‍ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന മറ്റൊരാള്‍. താരം ഒരു സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറികളുമായി 638 റണ്‍സുമായാണ് മുന്നേറുന്നത്. ഇരുവരുടേയും ഓപ്പണിങിലെ സ്ഥിരതയാണ് ഗുജറാത്ത് മുന്നേറ്റത്തിന്റെ കാതല്‍. ഇരുവര്‍ക്കും പിന്നാലെ എത്തുന്ന ജോസ് ബട്‌ലറും മികച്ച രീതിയിലാണ് ഇത്തവണ ബാറ്റ് വീശുന്നത്. ഗുജറാത്തിന്റെ മുന്‍നിര അതിശക്തമാണ്.

മറുഭാഗത്ത് കോഹ്‌ലിക്കൊപ്പം ക്യാപ്റ്റന്‍ രജത് പടിദാര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ഫോമില്‍ നില്‍ക്കുന്നു. സ്ഥിരമായി അവസരം കിട്ടിയില്ലെങ്കിലും കിട്ടിയ അവസരമെല്ലാം ഫലപ്രദമായി ഉപയോഗിച്ച വെങ്കടേഷ് അയ്യരും ഫോമിലേക്ക് എത്തിയത് ആര്‍സിബിക്ക് ബോണസാണ്.

ഇരുഭാഗത്തെ ബൗളിങ് വൈവിധ്യവും ഏതാണ്ട് തുല്യമാണ്. മുഹമ്മദ് സിറാജ്, കഗിസോ റബാഡ, റാഷിദ് ഖാന്‍ എന്നിവരടങ്ങിയ ഗുജറാത്ത് ത്രയം പേസ്- സ്പിന്‍ ബൗളിങ് വൈവിധ്യം കാത്തുസൂക്ഷിക്കുന്നു. ജോഷ് ഹെയ്‌സല്‍വുഡ്, എവര്‍ ഗ്രീന്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ആര്‍സിബി ബൗളിങിന്റെ കുന്തമുനകള്‍. 24 വീതം വിക്കറ്റുകള്‍ വീഴ്ത്തി ഭുവനേശ്വര്‍ കുമാറും കഗിസോ റബാഡയും പര്‍പ്പിള്‍ ക്യാപ് പോരില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു.

പിച്ച് റിപ്പോര്‍ട്ട്

ധരംശാലയിലേത് ബാറ്റിങ് പിച്ചാണ്. മൂന്ന് മത്സരങ്ങളാണ് ഐപിഎല്ലില്‍ ഇത്തവണ ഇവിടെ നടന്നത്. അതില്‍ രണ്ട് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. 211 റണ്‍സാണ് ശരാശരി സ്‌കോര്‍. ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Royal Challengers Bengaluru vs Gujarat Titans IPL 2026 Qualifier 1: High-altitude drama awaits in Dharamshala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

'ബിനോയ് വിശ്വത്തിന് നേതൃഗുണമില്ല, ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാന്‍ പോലും യോഗ്യതയില്ല'; അതിരൂക്ഷ വിമര്‍ശനം

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി വിഷം കഴിച്ചു

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ കേന്ദ്രവും തകർത്തു

വിഡി സതീശന്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രി നിര്‍മ്മലയെയും കാണും

SCROLL FOR NEXT