ഫോട്ടോ: ട്വിറ്റർ 
Sports

സ്റ്റംപിലിടിച്ച പന്ത് ഇപ്പുറത്തെ സ്റ്റംപില്‍ കൊണ്ടു, ബിപിഎല്ലില്‍ റസലിന്റെ വിചിത്ര റണ്‍ഔട്ട്‌

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വിചിത്രമായ രീതിയില്‍ റണ്‍ഔട്ട് ആയി വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസല്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വിചിത്രമായ രീതിയില്‍ റണ്‍ഔട്ട് ആയി വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസല്‍. ബിപിഎല്ലിലെ ഖുല്‍ന ടൈഗേഴ്‌സും ധാക്ക മിനിസ്റ്ററും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. 

ഇന്നിങ്‌സ് 15ാം ഓവറില്‍ നില്‍ക്കുമ്പോള്‍ തിസാര പെരേരയുടെ ഡെലിവറി തേര്‍ഡ് മാനിലേക്ക് തട്ടിയിട്ട് റസല്‍ സിംഗിള്‍ എടുക്കാന്‍ ശ്രമിച്ചു. റണ്‍ഔട്ട് ആവാനുള്ള സാധ്യത ഇവിടെ കൂടുതല്‍ മഹ്മദുല്ലക്കായിരുന്നു. മഹ്മദുള്ളയുടെ എന്‍ഡിലേക്ക് തിരിഞ്ഞു നോക്കിയാണ് റസല്‍ ഓടിയത്. 

ഇവിടെ ഫീല്‍ഡര്‍ പന്ത് മഹ്മദുല്ലയുടെ എന്‍ഡിലേക്ക് എറിഞ്ഞു. പന്ത് സ്റ്റംപില്‍ കൊണ്ടെങ്കിലും മഹ്മദുല്ല അപ്പോഴേക്കും ക്രീസിലേക്ക് കയറി. ഇവിടെ സ്റ്റംപില്‍ കൊണ്ട പന്ത് നേരെ വന്ന വീണത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപിലേക്ക്. പന്ത് ഇവിടെക്ക് വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്ന റസല്‍ ക്രീസ് ലൈന്‍ തൊടും മുന്‍പ് പന്ത് സ്റ്റംപ് ഇളക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT