ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യം 
Sports

'അയാള്‍ മനുഷ്യനല്ല'; ഹര്‍ഭജന്‍ തല്ലിയ വീഡിയോ പുറത്തുവിട്ടതിനെതിരെ ശ്രീശാന്തിന്റെ ഭാര്യ

2008ല്‍ നടന്ന ഒരു കാര്യത്തിലേക്കു വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത് വൃത്തികെട്ടതും ഹൃദയശൂന്യവും മനുഷ്യത്വ രഹിതവുമാണെന്ന് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്കും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ ക്ലാര്‍ക്കിനും എതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ഭാര്യ. 2008ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയ സംഭവത്തിന്റെ മുന്‍പ് കാണാത്ത വീഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഭാര്യ രംഗത്തുവന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഏറെ മുന്നോട്ടുപോയെന്ന് പറഞ്ഞ ഭുവനേശ്വരി 2008ല്‍ നടന്ന ഒരു കാര്യത്തിലേക്കു വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത് വൃത്തികെട്ടതും ഹൃദയശൂന്യവും മനുഷ്യത്വ രഹിതവുമാണെന്ന് പറഞ്ഞു.

മൈക്കല്‍ ക്ലാര്‍ക്കുമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ്, ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയ വിഡിയോ ലളിത് മോദി പുറത്തുവിട്ടത്. ആരും കാണാത്ത ദൃശ്യങ്ങള്‍ പുറത്തുവിടുന്നു എന്നായിരുന്നു ലളിത് മോദിയുടെ അവകാശവാദം. ശ്രീശാന്തും ഹര്‍ഭജന്‍ സിങ്ങും ക്രിക്കറ്റ് വിട്ട് ഒരുപാടു മുന്നോട്ടുപോയിക്കഴിഞ്ഞു. അവര്‍ക്കിപ്പോള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുണ്ട്. ഇപ്പോഴും പഴയ വേദനകളിലേക്ക് അവരെ എത്തിക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നതെന്നും ഭുവനേശ്വരി പറഞ്ഞു.

'മനുഷ്യത്വ രഹിതവും വൃത്തികെട്ടതും ഹൃദയശൂന്യവുമായ നടപടിയാണിത്. ഒരുപാടു കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ശ്രീശാന്ത് അഭിമാനിക്കാവുന്നൊരു ജീവിതം കെട്ടിപ്പടുത്തു. 18 വര്‍ഷങ്ങള്‍ക്കു ശേഷം ആ ദൃശ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത് വേദനയുണ്ടാക്കുന്നതാണ്. ഇത് ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല വേദനിപ്പിക്കുന്നത്. അവരുടേതല്ലാത്ത കുറ്റത്തിന് ഇനി എന്റെ കുട്ടികളും ചോദ്യങ്ങള്‍ നേരിടേണ്ടിവരും. ഇങ്ങനെയൊരു കാര്യം ചെയ്തതിന് നിങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ശ്രീശാന്ത് കരുത്തും വ്യക്തിത്വവും ഉള്ളൊരു മനുഷ്യനാണ്. ഒരു വിഡിയോയ്ക്കും അത് ഇല്ലാതാക്കാന്‍ സാധിക്കില്ല.'

'സ്വന്തം നേട്ടങ്ങള്‍ക്കായി കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും വേദനിപ്പിക്കുന്നതിനു മുന്‍പ് ദൈവത്തെക്കുറിച്ചോര്‍ക്കുക.' ഭുവനേശ്വരി വ്യക്തമാക്കി. ലളിത് മോദിയുടെ സുരക്ഷാ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. തര്‍ക്കത്തിനിടെ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഇടപെട്ടാണ് രണ്ടു താരങ്ങളെയും ശാന്തരാക്കിയത്.

Former cricketer S Sreesanth's wife Bhuvneshwari Sreesanth lashed out at ex-Indian Premier League (IPL) commissioner Lalit Modi and ex-Australian batter Michael Clarke for revealing the never-seen-before footage of former Indian spinner Harbhajan Singh's 'slapgate' with pacer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT