സച്ചിനും കുടുംബവും രാഹുൽ ഗാന്ധിക്കൊപ്പം 
Sports

'രാജാവിന് ഇഷ്ടപ്പെട്ടില്ല, രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തു'; സച്ചിന്റെ പോസ്റ്റില്‍ വിവാദം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹം ക്ഷണിച്ചതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച സച്ചിന്റെ പോസ്റ്റ് വിവാദത്തില്‍. രാഷ്ട്രപതിയെയും രാഷ്ട്രീയ പ്രമുഖരെയും വിവാഹത്തിനായി ക്ഷണിച്ചയായി അറിയിച്ച് സച്ചിന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം മാത്രം പിന്നീട് ഡിലീറ്റ് ചെയ്തത് വിവാദത്തിലാകുകയായിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരെയാണ് സച്ചിനും കുടുംബവും നേരിട്ടെത്തി വിവാഹം ക്ഷണിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന എക്‌സ് പോസ്റ്റ് സച്ചിന്‍ നീക്കം ചെയ്യുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ കേന്ദ്ര നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാണ് സച്ചിന്‍ ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ കേരള ഘടകം ആരോപിച്ചു. ഇക്കാര്യം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവയ്ക്കുകയും ചെയ്തു.

കുറിപ്പ് ഇങ്ങനെ:

'മകന്‍ അര്‍ജുന്റെ വിവാഹത്തിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചുകൊണ്ട് സച്ചിന്‍ ഇന്നലെ ഡല്‍ഹിയിലായിരുന്നു, ഇതില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചു. മോദിക്കൊപ്പമുള്ള ചിത്രം വൈകിട്ട് 7:13 ന്, അമിത് ഷായ്‌ക്കൊപ്പമുള്ള ചിത്രം രാത്രി 8:18 ന്, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പമുള്ള ചിത്രം രാത്രി 8:48 ന്, രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം രാത്രി 9:22ന് അദ്ദേഹം പോസ്റ്റ് ചെയ്തു. ഇവയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള പോസ്റ്റ് വൈറലായി, വെറും രണ്ട് മണിക്കൂറിനുള്ളില്‍ 6,27,000 വ്യൂസ് നേടി.

പ്രത്യക്ഷത്തില്‍, അത് രാജാവിന് ഇഷ്ടപ്പെട്ടില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാനും അതേ റീച്ച് ലഭിക്കില്ലെന്ന് പ്രതീക്ഷിച്ച്, മിക്ക ആളുകളും ഉറങ്ങിക്കിടക്കുമ്പോള്‍, പുലര്‍ച്ചെ 12:19 ന് നിശബ്ദമായി അത് വീണ്ടും പോസ്റ്റ് ചെയ്യാനും രാജാവിന്റെ ആളുകള്‍ സച്ചിനെ സമ്മര്‍ദത്തിലാക്കിയതായി പറയപ്പെടുന്നു. പക്ഷേ അപ്പോഴേക്കും ആളുകള്‍ അത് ശ്രദ്ധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് സോഷ്യല്‍ മീഡിയ റീച്ചില്‍ അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കില്‍, അത് ശക്തിയല്ല. അധികാരത്തിന്റെ വേഷം ധരിച്ച ആഴത്തിലുള്ള അരക്ഷിതാവസ്ഥയാണ്.'

വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. പോസ്റ്റിലെ എന്തെങ്കിലും തെറ്റുകള്‍ തിരുത്താനായിരിക്കാം സച്ചിന്‍ അത് നീക്കം ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനാണ് അര്‍ജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് അഞ്ചിനാണ് വിവാഹച്ചടങ്ങുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ അര്‍ജുന്റെയും സാനിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു.

Sachin Tendulkar's son Arjun's wedding invitation to political leaders has sparked a controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

യുഎസ് കരസേനാ മേധാവിയെ പുറത്താക്കി; ഇറാന്‍ യുദ്ധത്തിനിടെ അപൂർവ നടപടിയുമായി ട്രംപ് ഭരണകൂടം

'ഞാനായിരുന്നെങ്കിൽ അവനെ തൂക്കിയെറിഞ്ഞേനെ'; സഞ്ജീവ് ​ഗോയങ്കയ്ക്കെതിരെ ലളിത് മോദി

എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ സിനിമ; കലഭാവന്‍ മണി മകള്‍ക്ക് പേരിടാന്‍ കാരണമായ സംഭവം

'കരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ നിങ്ങൾ'; മലയാള സിനിമ ഉപയോ​ഗിക്കാൻ മറന്നുപോയ നടൻ, 'വാഴ 2' വിൽ കയ്യടി വാരിക്കൂട്ടി ബിജുക്കുട്ടൻ

SCROLL FOR NEXT