Salman Agha Says Good Cricket Key to World Cup Win  PCB/X
Sports

കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ

2027 വരെ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകുന്ന ടൂർണമെന്റുകൾക്ക് ഹൈബ്രിഡ് മോഡൽ പിന്തുടരാൻ രണ്ട് ക്രിക്കറ്റ് ബോർഡുകളും ഐ സി സിയുമായി ധാരണയിലെത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യൻ ടീമിനെപ്പോലെ മികച്ച രീതിയിൽ കളിച്ചാൽ ലോകകപ്പ് നേടാൻ കഴിയുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. 2025 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടാണ് കപ്പ് നേടാനായത്. മികച്ച പ്രകടനം പുറത്തെടുത്താൽ പാകിസ്ഥാനും കിരീടം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

“2025 ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം നോക്കൂ, മികച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞതിനാലാണ് അവർ ജയിച്ചത്. ഞങ്ങളും അതുപോലെ തന്നെ മികച്ച രീതിയിൽ കളിക്കണം. അങ്ങനെ ചെയ്താൽ മാത്രമേ കിരീടം നേടാനാകൂ” എന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.

2027 വരെ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകുന്ന ടൂർണമെന്റുകൾക്ക് ഹൈബ്രിഡ് മോഡൽ പിന്തുടരാൻ രണ്ട് ക്രിക്കറ്റ് ബോർഡുകളും ഐ സി സിയുമായി ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശ്രീലങ്കയിൽ ആണ് പാകിസ്ഥാന്റെ മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിനുടനീളം ഒരേ ഹോട്ടലിൽ താമസിക്കാനാകുന്നത് ഒരു മുൻതൂക്കം നൽകുന്ന ഘടകമാണെന്ന് ആഘ പറഞ്ഞു.

“ഇത് ഒരു മുൻതൂക്കം തന്നെയാണ്. മറ്റ് ടീമുകൾ വിവിധ വേദികളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യേണ്ടിവരും. ഞങ്ങൾ കൊളംബോയിലെ വിവിധ ഗ്രൗണ്ടുകളിൽ കളിക്കുമെങ്കിലും ഒരേ ഹോട്ടലിൽ തന്നെയായിരിക്കും താമസം. എന്നാൽ നല്ല ക്രിക്കറ്റ് കളിക്കാതെ ജയിക്കാനാകുമെന്ന് അർത്ഥമില്ല,” പാകിസ്ഥാൻ ക്യാപ്റ്റൻ വ്യക്തമാക്കി.

Sports news: Play Like India to Win the World Cup Says Pakistan Captain Salman Ali Agha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍

കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; നേതാക്കളുടേത് ആടിനെ പട്ടിയാക്കുന്ന തന്ത്രമെന്ന് പ്രതികരണം

ഫുഡ് ക്രേവിങ്സ് തോന്നുമ്പോൾ ഉടൻ ജങ്ക് ഫുഡ്; പൊണ്ണത്തടിക്കൊപ്പം ഉത്കണ്ഠയും ഏറും

ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് ആറാം കീരീടം

കരൾരോ​ഗ ലക്ഷണങ്ങൾ, നിങ്ങളുടെ കൈകൾക്ക് ചിലതു പറയാനുണ്ട്

SCROLL FOR NEXT