Sanjiv Goenka Faces Backlash After Publicly Scolding Rishabh Pant. file
Sports

'ഞാനായിരുന്നെങ്കിൽ അവനെ തൂക്കിയെറിഞ്ഞേനെ'; സഞ്ജീവ് ​ഗോയങ്കയ്ക്കെതിരെ ലളിത് മോദി

ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട കരാറിൽ ഇത്തരം പെരുമാറ്റങ്ങൾ തടയാൻ വ്യക്തമായ നിയമം ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീം ഉടമ സഞ്ജീവ് ​ഗോയങ്ക ടീം നായകൻ ഋഷഭ് പന്തിനെ പരസ്യമായി ശകാരിച്ചിരുന്നു. ഇതോടെ ടീം ഉടമകൾ ക്രിക്കറ്റ് കളിക്കാരെ മാനസികമായി സമ്മർദ്ദത്തിലാകുന്നത് തെറ്റാണെന്ന വാദം ശക്തമായി ഉയരുന്നുണ്ട്. മുൻ താരങ്ങൾ പോലും ഗോയങ്കയുടെ പ്രവർത്തിയെ വിമർശിച്ചു രംഗത്ത് എത്തിയിരുന്നു.

സംഭവത്തിൽ ഐപിഎൽ സ്ഥാപകനായ ലളിത് മോദി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സഞ്ജീവ് ​ഗോയങ്കയെ 'അഹങ്കാരിയായ കോമാളി' എന്നാണ് അദ്ദേഹം വിമർശിച്ചത്. 'സഞ്ജീവിന്റെ പെരുമാറ്റത്തിൽ എനിക്ക് ലജ്ജ തോന്നുന്നു. ഞാൻ ഇപ്പോഴും ഐപിഎൽ ചെയർമാനും കമ്മീഷണറുമായിരുന്നെങ്കി, ഉടൻ തന്നെ ഗോയങ്കയെ വിലക്കുകയും ടീമിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തുകയും ചെയ്‌തെനെ' ലളിത് മോദി പറഞ്ഞു.

ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട കരാറിൽ ഇത്തരം പെരുമാറ്റങ്ങൾ തടയാൻ വ്യക്തമായ നിയമം ഉണ്ട്. അത് നടപ്പിലാക്കാൻ ബിസിസിഐ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ൽ അന്നത്തെ ലഖ്നൗ ടീമിന്റെ ക്യാപ്ടൻ കെ എൽ രാഹുലും ഗോയങ്കയും തമ്മിൽ സമാനമായ രീതിയിൽ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയിരുന്നു.

കെ എല്‍ രാഹുലിനെ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന വിഡിയോ വലിയ ചർച്ച ആയി മാറിയിരുന്നു. മത്സരശേഷം സ്റ്റേഡിയത്തിലെ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ വെച്ച് പരസ്യമായാണ് ഗോയങ്ക രാഹുലിനോടും കോച്ച് ജസ്റ്റിന്‍ ലാംഗറോടും അതൃപ്തി അറിയിച്ചത്. പിന്നാലെ അടുത്ത സീസണിൽ രാഹുൽ ക്ലബ് വിട്ടിരുന്നു. സമാനമായ സംഭവം വീണ്ടും ആവർത്തിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Sanjiv Goenka Faces Backlash After Publicly Scolding Rishabh Pant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് നാട്; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നോ?, ആശങ്ക വേണ്ട, പുതിയ സേവനവുമായി കെഎസ്ഇബി

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

SCROLL FOR NEXT