ഫോട്ടോ: ട്വിറ്റർ 
Sports

'സഞ്ജു ഇന്ത്യയുടെ ഭാഗമാണ്, അറിയില്ലേ?' ആരാധകരോട് രോഹിത് ശര്‍മ

ആദ്യ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുമ്പോഴാണ് സംഭവം. ആര്‍ യു ചേട്ടാ? എന്നാണ് ആരാധകന്റെ ചോദ്യം വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തേണ്ടതായിരുന്ന എന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് ടീമിലേക്ക് വിളിയെത്തിയില്ലെങ്കിലും ദുബായില്‍ ആരാധകരുടെ മനസില്‍ സഞ്ജുവുണ്ട്. സഞ്ജുവിനെ കുറിച്ച് പറഞ്ഞ ആരാധകരോട് പ്രതികരിക്കുകയാണ് രോഹിത് ശര്‍മ. 

ആദ്യ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുമ്പോഴാണ് സംഭവം. ആര്‍ യു ചേട്ടാ? എന്നാണ് ആരാധകന്റെ ചോദ്യം വന്നത്. അതെ എന്നാണ് രോഹിത് മറുപടി നല്‍കിയത്. പിന്നാലെ ആരാധകന്‍ സഞ്ജുവിന്റെ പേര് പറഞ്ഞു. സഞ്ജു ഇന്ത്യയുടെ ഭാഗമാണ്, നിനക്കറിയില്ലേ എന്നാണ് രോഹിത് ശര്‍മ പ്രതികരിച്ചത്. ഇത് കേട്ട് ആരാധകര്‍ ആരവം മുഴക്കുകയും ചെയ്തു. 

സുഹൃത്തുക്കള്‍ കളിക്കുമ്പോള്‍ മാറി നില്‍ക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് സഞ്ജു സാംസണ്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇത് വേദനിപ്പിക്കുന്നതാണ്. എന്നാല്‍ കരിയറില്‍ ഏത് ഘട്ടത്തിലൂടെ കടന്ന് പോയാലും പോസിറ്റീവായിരിക്കണം എന്ന് ചിന്തിക്കുന്നയാളാണ് താനെന്നും സഞ്ജു പറഞ്ഞിരുന്നു. സിംബാബ് വെക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച സഞ്ജു മാന്‍ ഓഫ് ദി മാച്ച് ആയും ശ്രദ്ധ പിടിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT