സഞ്ജു സാംസണ്‍ 
Sports

വിണ്ടും നിരാശ, 'ഗോള്‍ഡന്‍ ഡക്കാ'യി സഞ്ജു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: മൂന്നാം ടി20യിലും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. മത്സരത്തില്‍ ഓപ്പണറായി എത്തിയ സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ പുറത്തായി. പേസര്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

ആദ്യ രണ്ടു മത്സരങ്ങളില്‍ 10, 5 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. 2 ഓവറിന് അപ്പുറത്തേക്കു 2 ഇന്നിങ്‌സുകളും നീണ്ടിരുന്നില്ല. ഗുവാഹത്തിയില്‍ നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തില്‍ വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്‌റ്റൈല്‍ ഇന്നിങ്‌സിനായാണ് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചും നിരാശപ്പെടുത്തിയുമാണ് സഞ്ജു ഗോള്‍ഡന്‍ ഡക്കായി പുറത്തായത്.

ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞ് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍ ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയിലെ മൂന്നു മത്സരങ്ങളിലെ പ്രകടനത്തോടെ സഞ്ജുവിനുനേരേ ചോദ്യങ്ങളുയര്‍ന്നു തുടങ്ങി

Sanju samson flop again golden duck

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

ഏറ്റെടുത്ത റോളുകൾ ഗംഭീരമാക്കി, ദ്രാവിഡ് എന്ന 'വൻ മതിലിന്' ബിസിസിഐയുടെ അംഗീകാരം

കണ്ണിന്റെ തടത്തിലും കാലിനും നീര്, ശ്വാസതടസ്സം; നിസ്സാരമാക്കരുത്, അറിയാം വൃക്കരോ​ഗ ലക്ഷണങ്ങൾ

'ദേവദൂതനിലെ അലീന, ചക്രത്തില്‍ മോഹന്‍ലാലിന്റെ നായിക'; നിരസിച്ചതില്‍ കുറ്റബോധമില്ല; എന്തുകൊണ്ട് പിന്നെ അഭിനയിച്ചില്ലെന്ന് ദീപ നായര്‍

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

SCROLL FOR NEXT