ചിത്രം: ട്വിറ്റർ 
Sports

ഉജ്ജ്വലം, മനോഹരം സഞ്ജു! കന്നി സെഞ്ച്വറിയുമായി ഇന്ത്യയെ തോളിലേറ്റി 

നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍. കന്നി ഏകദിന സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്. നിര്‍ണായക ഘട്ടത്തില്‍ നിര്‍ണായക ശതകമെന്നതാണ് കന്നി ഏകദിന സെഞ്ച്വറിയുടെ മഹത്വം. മൂന്നാമനായി ക്രീസിലെത്തിയ താരം നിലയുറപ്പിച്ച ശേഷമാണ് കളി മെനഞ്ഞത്. 110 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്റെ ഉജ്ജ്വല ബാറ്റിങ്. 

സെഞ്ച്വറിക്ക് പിന്നാലെ 108 റൺസുമായി താരം മടങ്ങി. ആറ് ഫോറുകളും മൂന്ന് സിക്സുകളും സഹിതമാണ് കിടയറ്റ ഇന്നിങ്സ്.

നിലവില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി റിങ്കു ക്രീസില്‍. 

തിലക് വര്‍മ കന്നി ഏകദിന അര്‍ധ സെഞ്ച്വറി കുറിച്ചു. നാലാം വിക്കറ്റായി പിന്നാലെ തിലക് മടങ്ങി. 77 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. 

നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു.

തിലക് വര്‍മ കന്നി ഏകദിന അര്‍ധ സെഞ്ച്വറി കുറിച്ചു. നാലാം വിക്കറ്റായി പിന്നാലെ തിലക് മടങ്ങി. 77 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. 

നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു.

അരങ്ങേറ്റക്കാരന്‍ രജത് പടിദാര്‍ (22), സായ് സുദര്‍ശന്‍ (10), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. 

രജത് മികച്ച രീതിയിലാണ് തുടങ്ങിയത്. താരാം 16 പന്തിലാണ് 22 റണ്‍സെടുത്തത്. മൂന്ന് ഫോറും ഒരു സിക്സും രജത് പറത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ