Sanju Samson, Jasprit Bumrah x
Sports

ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചു; സഞ്ജുവും ബുംറയും ഐസിസി പുരസ്‌കാര പട്ടികയില്‍

മാര്‍ച്ച് മാസത്തിലെ മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടിക

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഐസിസിയുടെ മാര്‍ച്ച് മാസത്തിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് പട്ടികയില്‍. സഞ്ജു സാംസണ്‍, സുപ്രീം പേസര്‍ ജസ്പ്രിത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണോര്‍ എസ്റ്റര്‍ഹ്യുസന്‍ എന്നിവരാണ് പുരുഷ വിഭാഗം അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.

ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തിലും പിന്നാലെ സെമി, ഫൈനല്‍ പോരാട്ടങ്ങളിലും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് സഞ്ജുവിന്റെ കിടിലന്‍ ബാറ്റിങായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സ് നേടി ഇന്ത്യയെ സെമിയിലേക്ക് നയിച്ച സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേയും 89 റണ്‍സ് വീതം നേടി.

ഇന്ത്യയുടെ കിരീട നേട്ടത്തില്‍ പന്ത് കൊണ്ടു മികവ് കാണിക്കാന്‍ ബുംറയ്ക്കും സാധിച്ചിരുന്നു. ഫൈനലിലടക്കം ബുംറ മിന്നും ഫോമിലാണ് പന്തെറിഞ്ഞത്. സഞ്ജു തിളങ്ങിയ അവസാന മൂന്ന് മത്സരങ്ങളില്‍ ബുംറയും നിര്‍ണായകമായി. താരം ഈ മൂന്ന് പോരാട്ടങ്ങളില്‍ നിന്നു 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ 3 വിക്കറ്റെടുത്ത ബുംറ, ഫൈനലില്‍ 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്‍ഡ് തകര്‍ച്ച അതിവേഗത്തിലാക്കി.

ന്യൂസിലന്‍ഡിനെതിരായ ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പര നേട്ടമാണ് എസ്റ്റര്‍ഹ്യുസനെ പട്ടികയിലെത്തിച്ചത്. താരം പരമ്പരയില്‍ 200 റണ്‍സാണ് നേടിയത്. പരമ്പരയുടെ താരവും കോണോര്‍ എസ്റ്റര്‍ഹ്യുസനായിരുന്നു.

India opener Sanju Samson and pace spearhead Jasprit Bumrah were on Monday named among the nominees for the ICC Player of the Month award for March

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി എസ് സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍: ജി സുധാകരന്‍

'മോഹന്‍ലാല്‍, വിജയ്, പിന്നെ ഹാഷിറും...'; മമ്മൂട്ടിയ്ക്കും രജനിക്കും കിട്ടാക്കനിയായ എലൈറ്റ് ക്ലബ്ബില്‍ വാഴ 2

അസഹനീയമായ നടുവേദനയാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇറാൻ ഇന്റലിജൻസ് തലവനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ; സ്ഥിരീകരിച്ച് IRGC

ബഹളങ്ങള്‍ക്കിടയിലും കോള്‍ ചെയ്യാം; നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സ്ആപ്പ്

SCROLL FOR NEXT