ഫോട്ടോ: എഎഫ്പി 
Sports

കെ എല്‍ രാഹുലിന് പകരം സഞ്ജു സാംസണ്‍; വിന്‍ഡിസിന് എതിരായ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തി 

കോവിഡ് പോസിറ്റീവായതോടെയാണ് രാഹുലിന് വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയും നഷ്ടമായ

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍. കെ എല്‍ രാഹുലിന് പകരമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പരിക്കിന് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും കോവിഡ് പോസിറ്റീവായതോടെയാണ് രാഹുലിന് വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയും നഷ്ടമായത്. കോവിഡ് നെഗറ്റീവായെങ്കിലും രാഹുലിന് ബിസിസിഐ മെഡിക്കല്‍ സംഘം ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. 

നേരത്തെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന ടീമില്‍ മാത്രമാണ് സഞ്ജു ഉള്‍പ്പെട്ടിരുന്നത്. ട്വന്റി20 ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനത്തിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം നേടി. രണ്ടാം ഏകദിനത്തില്‍ അര്‍ധ ശതകം കണ്ടെത്തിയെങ്കിലും റണ്‍ഔട്ട് ആയി മടങ്ങി. 

അഞ്ച് ട്വന്റി20യുടെ പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിന് എതിരെ കളിക്കുന്നത്. ഇതില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം നേടാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ കോഹ് ലിയുടെ അഭാവത്തില്‍ ശ്രേയസ് മൂന്നാം സ്ഥാനത്ത് കളിക്കാനാണ് സാധ്യത.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം