Sanju Samson  
Sports

സഞ്ജു ഫോമില്‍! 5 സിക്‌സ്, 3 ഫോര്‍, 16 പന്തില്‍ 47 റണ്‍സ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി രണ്ടാം പോരാട്ടത്തില്‍ നാലാമനായി ക്രീസിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂ ചണ്ഡീഗഢ്: ഫോം കിട്ടാതെ ഉഴറിയ കേരള ക്രിക്കറ്റ് ടീം നായകനും ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണ്‍ മികവിലേക്ക് തിരിച്ചെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം പോരാട്ടത്തില്‍ നാലാമനായി ക്രീസിലെത്തിയ സഞ്ജു വെറും 16 പന്തില്‍ അടിച്ചത് 47 റണ്‍സ്. നിര്‍ഭാഗ്യത്തിനാണ് സഞ്ജുവിന് അര്‍ധ സെഞ്ച്വറി നഷ്ടമായത്.

5 സിക്‌സും 3 ഫോറും സഹിതമാണ് സഞ്ജു 47 റണ്‍സ് അടിച്ചത്. മത്സരത്തില്‍ ടോസ് നേടി കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് കേരളം പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ 4 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെയാണ് സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. ആദ്യ മത്സരത്തില്‍ സഞ്ജു ഓപ്പണറായെങ്കില്‍ രണ്ടാം പോരില്‍ നാലാമനായി ഇറങ്ങിയാണ് മികവിലേക്ക് മടങ്ങിയെത്തിയത്.

Kerala cricket team captain and Indian cricketer Sanju Samson, who had been struggling for form, has returned to his best

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

റേഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട, എടിഎം മാതൃകയില്‍ 'അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം', 24 മണിക്കൂറും സേവനം

പൊലീസ് ബൈക്കിന് മുകളിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി, കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു

ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ ഒരു മാസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 36 ദിര്‍ഹം