Sanju Samson's electrifying entry into the Chennai Super Kings camp facebook
Sports

'ഇനി മുതല്‍ ഇതും നമ്മുടെ നാടാണ്', മകനോട് അമ്മ; ബസിറങ്ങി സഞ്ജു സാംസണ്‍-വിഡിയോ

സഞ്ജുവും ധോണിയും ഗ്രൗണ്ടില്‍ ഒന്നിച്ചിരിക്കുന്നതിന്റെ വിഡിയോയും ചെന്നൈ പങ്കുവെച്ചു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലിന് ആരവത്തിന് തുടക്കമാവുന്നതിന് മുന്നേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് സഞ്ജു സാംസണിന്റെ മാസ് എന്‍ട്രി. ചെന്നൈ സൂപ്പര്‍ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വരുന്ന താരത്തിന്റെ വിഡിയോ ചെന്നൈ സൂപ്പര്‍ കിങ്്സ് ടീം പങ്കുവെച്ചിട്ടുണ്ട്. ടീം ക്യാംപിലെത്തിയ സഞ്ജു, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ എന്നിവര്‍ക്കൊപ്പം ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു.

സഞ്ജുവും ധോണിയും ഗ്രൗണ്ടില്‍ ഒന്നിച്ചിരിക്കുന്നതിന്റെ വിഡിയോയും ചെന്നൈ പങ്കുവെച്ചു. ബസിനുള്ളില്‍ ഒരു കുട്ടിയും അമ്മയും മലയാളത്തില്‍ സംസാരിക്കുന്ന വോയ്്‌സ് ഓവറിലാണ് വിഡിയോ തുടങ്ങുന്നത്. 'അമ്മാ, നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്' എന്നു കുട്ടി ചോദിക്കുമ്പോള്‍, 'നമ്മള്‍, നമ്മുടെ നാട്ടിലേക്കു പോകുകയാണ് മോനെ' എന്നാണ് അമ്മയുടെ മറുപടി. 'അപ്പോള്‍ ഇതല്ലേ നമ്മുടെ നാട്' എന്നു കുട്ടി തിരിച്ചു ചോദിക്കുന്നു. ഇതിനു ശേഷം ബസിലെ മറ്റു ചിലര്‍ തമിഴില്‍ സംസാരിക്കുന്നതും കേള്‍ക്കാം. 'ഇതാണോ നമ്മുടെ പുതിയ നാട്' എന്നു കുട്ടി ചോദിക്കുന്നു. 'ഇനി മുതല്‍ ഇതും നമ്മുടെ നാടാണ് മോനേ' എന്നാണ് അമ്മ കുട്ടിയോട് പറയുന്നത്. സ്റ്റോപ്പെത്തുമ്പോള്‍ സഞ്ജു ബസിനുള്ളില്‍നിന്ന് ഇറങ്ങുന്നു. 'ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് പ്രവര്‍ത്തിച്ചാല്‍ ലോകം മുഴുവന്‍ കീഴടക്കാം.' എന്ന് തമിഴിലും ഇംഗ്ലീഷിലുമായി എഴുതി കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. ഇന്ത്യയ്ക്ക് സഞ്ജു ട്വന്റി20 ലോകകപ്പ് സമ്മാനിച്ചതിനെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് ഈ വരികളിലൂടെ.

ഇന്നു രാവിലെ സഞ്ജുവും ധോണിയും പരിശീലനത്തിന്റെ ഇടവേളയില്‍ ഒരുമിച്ച് ഇരിക്കുന്നതിന്റെ വിഡിയോയും ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെച്ചു. കഴിഞ്ഞ നവംബറില്‍ ധോണിയെക്കുറിച്ച്, സഞ്ജു പറഞ്ഞ വാക്കുകളും ബാക്ഗ്രൗണ്ടില്‍ കേള്‍ക്കാം. ഈ സീസണില്‍ സഞ്ജു ചെന്നൈ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന സഞ്ജുവിനെ 18 കോടി രൂപയ്ക്കാണ് ഇത്തവണ ചെന്നൈ ടീമിലെത്തിച്ചത്. രാജസ്ഥാനില്‍ 11-ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ സഞ്ജുവിന് ചെന്നൈയിലും ജഴ്‌സി നമ്പറിനു മാറ്റമുണ്ടാകില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മുമ്പ്് സുരേഷ് റെയ്‌നയുടെ ജഴ്‌സി നമ്പറായിരുന്നു 11. ഈ മാസം 30ന് ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

Sanju Samson's electrifying entry into the Chennai Super Kings camp has created a buzz among fans even before the IPL season kicks off. The team officially announced his arrival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍

'പിഷാരടി വിളിച്ചാൽ ഉറപ്പായും പ്രചാരണത്തിന് പോകും; സ്ഥാനാർഥിയാകാൻ താല്പര്യമില്ല'

ജനാലകൾ പകൽ സമയത്ത് അടച്ചിടാം, വീടിനകം 'കൂൾ' ആക്കി വെക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കാലുവാരലും ഉണ്ടാകില്ല, കോന്നിയില്‍ അംഗീകരിച്ചത് ഞാന്‍ നല്‍കിയ സ്ഥാനാര്‍ഥിയെ'

കത്വ ബലാത്സംഗ കേസ്: സുരക്ഷ വെട്ടിക്കുറച്ചെന്ന് ഇരയുടെ അഭിഭാഷക, മകളെ സ്‌കൂളില്‍ വിടാൻ പോലും ഭയം

SCROLL FOR NEXT