Sanju Samson's remarkable innings propelled India into the T20 World Cup semi-final X
Sports

'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍

ബാറ്റ് താഴെവച്ച്, ഗ്രൗണ്ടില്‍ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയര്‍ത്തി, രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ടി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നപ്പോള്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ആരാധകര്‍ക്ക് കോരിത്തരിപ്പുണ്ടാക്കിയത്. മറ്റ് ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്തായി നിരാശ സമ്മാനിച്ചപ്പോള്‍ ഒരറ്റത്ത് അചഞ്ചലനായി ബാറ്റുചെയ്ത സഞ്ജു സാംസണ്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 196 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയില്‍ അഭിഷേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18) എന്നിവര്‍ തുടരെത്തുടരെ പുറത്തായി. സഞ്ജുവിന്റെ അപരാജിത ഇന്നിങ്‌സാണ് വിജയത്തിലേയ്ക്കുള്ള വാതില്‍ തുറന്നത്.

വിജയത്തിന് ശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടില്‍ സഞ്ജു നടത്തിയ അംഗവിക്ഷേപം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടില്‍ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയര്‍ത്തി, രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു.

ഇതോടെ ക്യാമറക്കണ്ണുകള്‍ സഞ്ജുവിനെ വളഞ്ഞു. ആ മുഖത്തെ ഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മത്സരമായിരുന്നു. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു.

ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, മുട്ടുകുത്തി പ്രാര്‍ഥിച്ചു. കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സഹായിച്ച ബാറ്റിനെ ചുംബിച്ചു. മത്സരശേഷം ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു. വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാന്‍ വലിയൊരു വിശ്വാസിയാണ്, അത് വളരെ സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്, മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലുമായുള്ള അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

Sanju Samson's remarkable innings propelled India into the T20 World Cup semi-finals after a thrilling victory over West Indies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദി അരാംകോ റിഫൈനറിക്ക് നേരെ ആക്രമണം; രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടു, പ്ലാന്റ് അടച്ചു

കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണം: ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേയ്ക്ക്

'കേരള സ്‌റ്റോറി എടുത്തവനെ പിടിച്ചിടിക്കണം'; കേരളത്തെ കൊച്ചാക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല; തുറന്നടിച്ച് അസ്‌കര്‍ അലി

ആളൊഴിഞ്ഞ് എയര്‍ പോര്‍ട്ടുകള്‍; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി, ആശങ്ക- വിഡിയോ

ഈ ചന്ദ്രഗ്രഹണം നിങ്ങള്‍ക്കെങ്ങനെ?; ഓരോ രാശിയിലേയും മാറ്റങ്ങളറിയാം

SCROLL FOR NEXT