sanju samason 
Sports

അഫ്ഗാനിസ്ഥാനെതിരെ സഞ്ജു ഇറങ്ങും; അഭിഷേകിനൊപ്പം ഓപ്പണര്‍, ടോസ് ഇന്ത്യക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ടി20യില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാകും ഓപ്പണ്‍ ഇറങ്ങുക. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ്ങും, ജസ്പ്രീത് ബുംറയും ഇന്നിറങ്ങും.

ഇന്ത്യ (പ്ലേയിങ് ഇലവന്‍): സഞ്ജു സാംസണ്‍ , അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ , തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി. രാത്രി 7.30 മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് പോരാട്ടം.

അഫ്ഗാനിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍): ഇബ്രാഹിം സദ്രാന്‍ (സി), റഹ്മാനുള്ള ഗുര്‍ബാസ് (ഡബ്ല്യു), സെദിഖുള്ള അടല്‍, ദര്‍വീഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായി, ഗുല്‍ബാദിന്‍ നായിബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ്

ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഈ മാസം 15, 17 തീയതികളിലാണ് പരമ്പരയിലെ ശേഷിക്കുന്ന പോരാട്ടങ്ങള്‍. മൂന്ന് മത്സരങ്ങളുടേയും വേദി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം തന്നെയാണ്. പോരാട്ടങ്ങള്‍ സോണി സ്പോര്‍ട്സ് ചാനലിലും ഓണ്‍ലൈനില്‍ സോണി ലിവിലും ലൈവ് കാണാം.

Sanju to play against Afghanistan; India wins the toss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചില സര്‍ക്കാര്‍ ഓഫീസുകളില്‍ രാത്രിയിലും ലൈറ്റും ഫാനും ഓണ്‍; അടിയന്തര സാഹചര്യത്തില്‍ മുന്‍കൂട്ടിയല്ലാതെയും കട്ടാക്കേണ്ടി വരും'

ഇന്ന് 'ഇരുട്ടത് ഇരിക്കേണ്ട'; രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല

ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച

വ്യാപക കൃഷിനാശം; പാലക്കാട് 70 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

നഗരസഭ അധ്യക്ഷയെ 'പൂതന' എന്ന് വിളിച്ചു; രാജു അപ്‌സരക്കെതിരെ കേസെടുത്ത് പൊലീസ്