വിജയം ആഘോഷിക്കുന്ന കേരള താരങ്ങൾ/ ട്വിറ്റർ 
Sports

മൂന്നാം പോരിലും ആധികാരികം; സന്തോഷ് ട്രോഫിയില്‍ ചത്തീസ്ഗഢിനെയും വീഴ്ത്തി കേരളം

കേരളം തുടക്കം മുതല്‍ ആക്രമണ മൂഡിലായിരുന്നു. ആറാം മിനിറ്റില്‍ തന്നെ കേരളം ലീഡും സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒറ്റ ഗോളിനാണ് കേരളം മുന്നില്‍ നിന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: സന്തോഷ് ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു തുടര്‍ച്ചയായി മൂന്നാം ജയം. ചത്തീസ്ഗഢിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളം വീഴ്ത്തി. മൂന്നാം പോരിലും കേരളത്തിന്റെ സര്‍വാധിപത്യമാണ് കണ്ടത്. 

ആദ്യ പകുതിയുടെ തുടക്കത്തില്‍ മാത്രമാണ് ചത്തീസ്ഗഢ് കേരളത്തിനു വെല്ലുവിളി ഉയര്‍ത്തിയത്. പിന്നീട് കാര്യമായ മുന്നേറ്റം അവര്‍ക്ക് നടത്താന്‍ സാധിച്ചില്ല. 

കേരളം തുടക്കം മുതല്‍ ആക്രമണ മൂഡിലായിരുന്നു. ആറാം മിനിറ്റില്‍ തന്നെ കേരളം ലീഡും സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒറ്റ ഗോളിനാണ് കേരളം മുന്നില്‍ നിന്നത്. ആറാം മിനിറ്റില്‍ സജീഷാണ് ലീഡ് സമ്മാനിച്ചത്. പിന്നീട് രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍ വന്നത്. 

രണ്ടാം പകുതിയിലും കേരളം ആക്രമണം തുടര്‍ന്നു. തുടക്കത്തില്‍ തന്നെ യുവ മുന്നേറ്റ താരം ജുനൈനിലൂടെ കേരളം രണ്ടാം ഗോളും വലയിലാക്കി. 67ാം മിനിറ്റില്‍ മൂന്നാം ഗോളും വന്നു. ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടായിരുന്നു സ്‌കോറര്‍. 

ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ 3-0ത്തിനു വീഴ്ത്തിയിരുന്നു. രണ്ടാം പോരില്‍ ജമ്മു കശ്മീരിനെ 6-1നും കേരളം വീഴ്ത്തി. ഈ മാസം 17നു നാലാം പോരില്‍ കേരളം ഗോവയെ നേരിടും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം