സൗരഭ് നേത്രാവല്‍കര്‍ എക്സ്
Sports

പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത അമേരിക്കന്‍ താരം ഇന്ത്യക്കാരന്‍; ഒറാക്കിള്‍ എന്‍ജിനീയറെ പരിചയപ്പെടാം

ടി20 ലോകകപ്പിലെ ആദ്യ അട്ടിമറിയാണ് ഇന്നലെ നടന്നത്

സമകാലിക മലയാളം ഡെസ്ക്

ഡാലസ്: ടി20 ലോകകപ്പിലെ ആദ്യ അട്ടിമറിയാണ് ഇന്നലെ നടന്നത്. സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി അമേരിക്കയാണ് ഞെട്ടിച്ചത്. നിശ്ചിത 20 ഓവറില്‍ ഇരുടീമും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ അഞ്ചുറണ്‍സിന് ആണ് പാകിസ്ഥാനെ അമേരിക്ക തോല്‍പ്പിച്ചത്. സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ യുഎസ് 18 റണ്‍സ് ആണ് നേടിയത്. 19 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമാണ് ചേര്‍ക്കാന്‍ സാധിച്ചത്.

അമേരിക്കയ്ക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞ സൗരഭ് നേത്രാവല്‍കര്‍ ആണ് ഇപ്പോള്‍ താരം. പിരിമുറുക്കമില്ലാതെ കൂളായി പന്ത് എറിഞ്ഞ നേത്രാവല്‍കര്‍ പാകിസ്ഥാനെ 13 റണ്‍സിന് ഒതുക്കുകയായിരുന്നു. ഒരിക്കല്‍ ജൂനിയര്‍ താരമായി ഇന്ത്യയുടെ ജഴ്സി അണിഞ്ഞ നേത്രാവല്‍കര്‍, 2024 ലെ ടി20 ലോകകപ്പില്‍ മികച്ച തുടക്കം കുറിക്കാമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1991 ഒക്ടോബര്‍ 16 ന് മുംബൈയില്‍ ജനിച്ച നേത്രാവല്‍കര്‍ 2010 ലോകകപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി കളിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് തന്റെ കഴിവിനെ കൂടുതല്‍ വികസിപ്പിക്കാന്‍ സഹായിച്ചില്ല. ഏത് തരത്തിലുള്ള പിച്ചില്‍ നിന്നും പേസും ബൗണ്‍സും സൃഷ്ടിക്കാന്‍ കഴിയുന്ന ബൗളര്‍മാരില്‍ ഒരാളാണ് ഇടങ്കയ്യന്‍ പേസറായ സൗരഭ്. വ്യാഴാഴ്ച പാകിസ്ഥാനെതിരായ മത്സരത്തില്‍ അദ്ദേഹം ചെയ്തത് അതാണ്.

2015ലാണ് നേത്രാവല്‍കര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെത്തിയത്. ഏകദേശം 9 വര്‍ഷത്തിനകം അമേരിക്കന്‍ ടീമില്‍ ഇടംനേടി ചരിത്രം സൃഷ്ടിച്ചു. നേത്രാവാല്‍കര്‍ മുംബൈയ്ക്കായി രഞ്ജി ട്രോഫി മത്സരവും കളിച്ചിട്ടുണ്ട്, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവരുടെ സഹതാരം കൂടിയായിരുന്നു നേത്രാവാല്‍കര്‍.

ക്രിക്കറ്റ് കളിക്കാരന്‍ മാത്രമല്ല, ഒരു മികച്ച എന്‍ജിനീയര്‍ കൂടിയാണ് നേത്രാവല്‍കര്‍. ഒറാക്കിളിലെ സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ കായികരംഗവും തന്റെ പ്രൊഫഷനും സന്തുലിതമാക്കേണ്ടിവന്നു. കമ്പനിയില്‍ അദ്ദേഹം കോഡിംഗ് ആണ് ചെയ്യുന്നത്. അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള അഭിനിവേശം സങ്കീര്‍ണമായിട്ട് കൂടി രണ്ടും സന്തുലിതമാക്കി മുന്നോട്ടുപോകാന്‍ അദ്ദേഹത്തെ സഹായിച്ചു. 2010ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്സി ധരിച്ച നേത്രാവല്‍കറിനും ടീം അംഗങ്ങള്‍ക്കും യുവതാരമായിരുന്ന ബാബറിന്റെ പാകിസ്ഥാന്‍ ടീമാണ് പ്രതീക്ഷകള്‍ തകര്‍ത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT