Seven Untouchable Records in T20 World Cup file
Sports

ടി20 ലോകകപ്പ്: ഇതുവരെ ആർക്കും തകർക്കാൻ കഴിയാത്ത 7 റെക്കോർഡുകൾ ഇവയാണ്

ക്രിക്കറ്റിലെ ചെറിയ പൂരത്തിന് തിരി കൊളുത്താനിരിക്കുമ്പോൾ ഇത്തവണയും നിരവധി റെക്കോർഡുകൾ തകരുമെന്നാണ് വിലയിരുത്തൽ.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐസിസി ലോകകപ്പ് 2026 ഫെബ്രുവരി ഏഴിനാണ് തുടങ്ങുന്നത്. ക്രിക്കറ്റിലെ ചെറിയ പൂരത്തിന് തിരി കൊളുത്താനിരിക്കുമ്പോൾ ഇത്തവണയും നിരവധി റെക്കോർഡുകൾ തകരുമെന്നാണ് വിലയിരുത്തൽ. ടി20 ലോകകപ്പിലെ ഇതുവരെ ആർക്കും തകർക്കാൻ ആകാത്ത ഏഴ് റെക്കോർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Virat Kohli

1. വിരാട് കോഹ്‍ലി

ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് ഇപ്പോഴും സൂപ്പർ താരം വിരാട് കോഹ്‍ലിയുടെ പേരിലാണ്. 2014 ലെ ടൂർണ്ണമെന്റിലാണ് താരം 319 റൺസ് നേടി ടോപ് സ്കോററായത്. ഇതവണത്തെ ലോകകപ്പ് മത്സരത്തിൽ ഈ റെക്കോർഡ് തകർക്കാൻ കഴിയുന്ന നിരവധി താരങ്ങളാണ് ഉള്ളത്.

Brendon McCullum

2. ബ്രണ്ടന്‍ മക്കല്ലം

2012-ൽ ന്യൂസിലൻഡിന്റെ ബ്രണ്ടന്‍ മക്കല്ലം നേടിയ 123 റൺസ് ആണ് ഒരു ലോകകപ്പ് ടൂർണ്ണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ബംഗ്ലാദേശിനെതിരെ 58 ബൗളുകളിൽ നിന്നാണ് താരം 123 റൺസ് നേടിയത്. 11 ഫോറുകളും 7 സിക്സറുകളും നിറഞ്ഞതാണ് ആ ഇന്നിങ്‌സ്. അതെ സമയം, അന്താരാഷ്ട്ര ടി20 മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഓസ്‌ട്രേലിയൻ താരം ആരോണ്‍ ഫിഞ്ചിന്റെ 172 റൺസ് ആണ്.

Chris Gayle

3. ക്രിസ് ഗെയിൽ

ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചത് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലാണ്. താരം ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ഇതുവരെ റെക്കോർഡ് തിരുത്താൻ ആർക്കും സാധിച്ചിട്ടില്ല. 31 ഇന്നിങ്‌സിൽ നിന്ന് 63 സിക്സറുകളാണ് താരം നേടിയത്.

Shakib Al Hasan

4. ഷാകിബ് അല്‍ ഹസൻ

ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ബംഗ്ലാദേശിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഷാകിബ് അല്‍ ഹസൻ. 43 ഇന്നിങ്‌സിൽ നിന്ന് 50 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. 9 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

Yuvaraj Singh

5. യുവരാജ് സിങ്

ടി20 ലോകകപ്പിലെ ഏറ്റവും വേഗത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോഴും ഇന്ത്യൻ താരം യുവരാജ് സിങിന്റെ പേരിൽ തന്നെയാണ്. 2007-ൽ ഇംഗ്ലണ്ടിനെതിരെ 12 ബൗളിലാണ് താരം 50 റൺസ് നേടിയത്.

David Warner

6. ഡേവിഡ് വാർണർ

ടി20 ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് എടുത്തിട്ടുള്ള ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറാണ്. 41 മത്സരത്തിൽ നിന്നും 25 ക്യാച്ചുകളാണ് താരത്തിന്റെ പേരിലുള്ളത്.

M S Dhoni

7. എം എസ് ധോനി

ടി20 ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ താരങ്ങളെ പുറത്താക്കിയ റെക്കോർഡ് ഇപ്പോൾ മുൻ ഇന്ത്യൻ നായകൻ എം എസ് ധോനിക്കാണ്. 21 ക്യാച്ചും,11 സ്റ്റമ്പിങ്ങും ഉൾപ്പെടെ 32 പേരെയാണ് താരം പുറത്താക്കിയത്.

Seven Untouchable Records in T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഎസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ല? 'പാര്‍ട്ടി നിലപാടിന് ഒപ്പമെന്ന്' കുടുംബം

ആദ്യ കിരീടത്തിലേക്ക് 'ഡല്‍ഹി' വച്ചത് 203 റണ്‍സ്; രണ്ടാം കിരീടത്തിലേക്ക് 'ആര്‍സിബി' താണ്ടണം 204 റണ്‍സ്

മുഖം 'ചമ്മന്തിപ്പരുവം'! പന്ത് കൊണ്ട് 'ചളുങ്ങി'യെന്ന് സ്റ്റോക്സ്

അനുരാഗ് ഠാക്കൂറിന് ബിസിസിഐയിൽ പ്രവർത്തിക്കാം; വിലക്ക് നീക്കി സുപ്രീം കോടതി

പോറ്റി പുറത്ത്; 'യുവരാജാവിന് അഹങ്കാരം'- രാഹുലിനെതിരെ മോദി; നഴ്സുമാർ സമരത്തിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT