ഫോട്ടോ: ട്വിറ്റർ 
Sports

ഗംഭീര തിരിച്ചുവരവ്! ചരിത്രമെഴുതി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീല്‍; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

ലോക പോരാട്ടത്തിൽ 10 മീറ്റർ എയർ റൈഫിൾസിൽ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ താരം സുവർണ നേട്ടത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രമെഴുതി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് ബാലസാഹെബ് പാട്ടീല്‍. ഈജിപ്റ്റിലെ കെയ്‌റോയില്‍ നടന്ന ഐഎസ്എസ്എഫ് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് കൗമാര താരമായ രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയത്.

ലോക പോരാട്ടത്തിൽ 10 മീറ്റർ എയർ റൈഫിൾസിൽ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ താരം സുവർണ നേട്ടത്തിലെത്തുന്നത്. 2006 ന് ശേഷം ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോർഡ് രുദ്രാന്‍ക്ഷ് സ്വന്തമാക്കി. നേരത്തെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

'അത്‍ലറ്റിക്കോയ്ക്ക് 2 ചുവപ്പ് കാർഡ് കിട്ടണം, റയലിനെ റഫറി വീഴ്ത്തി'!

മക്കയിലെ പ്രിയ ശബ്ദം; ഷെയ്ഖ് ഇബ്രാഹിം അന്തരിച്ചു

'സേവനങ്ങള്‍ക്ക് ബഹുമാനത്തോടെ പണം നല്‍കണം'; കൈക്കൂലിക്ക് ന്യായീകരണവുമായി കോണ്‍ഗ്രസ് മന്ത്രി

നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ