ശ്രേയസ് അയ്യര്‍,പ്രീതി സിന്റ 
Sports

പ്രീതി സിന്റയ്‌ക്കൊപ്പം പാര്‍ട്ടി 'വൈബ്‌', സുരക്ഷാ ജീവനക്കാരനോട് കയര്‍ത്ത് ശ്രേയസ്, വിഡിയോ

ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കാണ് എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി. മുംബൈയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോഴാണ് ശ്രേയസ് അയ്യരെ കാമറക്കണ്ണുകള്‍ പകര്‍ത്തിയത്. ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കാണ് എത്തിയത്. പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു.

ശ്രേയസും പ്രീതിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹോട്ടലിലെത്തിയ ശ്രേയസ് അയ്യരെ സെല്‍ഫിക്കായി ആരാധകര്‍ വളഞ്ഞപ്പോള്‍ താരം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുന്നതിന്റെ വിഡിയോയും പുറത്തവന്നു. ആരാധകര്‍ ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രേയസ് പ്രകോപിതനായത്. 'സഹോദരാ, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ ജോലി' എന്ന് ശ്രേയസ് രോഷത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഈ സമയം ശശാങ്ക് സിങ്ങും ശ്രേയസിനൊപ്പമുണ്ട്.

ഒക്ടോബര്‍ 25നു നടന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റത്. ഹര്‍ഷിത് റാണയുടെ പന്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ ശ്രേയസ് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. പിന്നാലെ ഡ്രസിങ് റൂമിലേക്കു മടങ്ങിയ ശ്രേയസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Shreyas Iyer is seen with Preity Zinta, expected in March for the IPL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT