ശ്രേയസ് അയ്യര്‍ Center-Center-Chennai
Sports

ശസ്ത്രക്രിയക്ക് പിന്നാലെ ശരീരഭാരം കുറയുന്നു; ശ്രേയസിന്റെ തിരിച്ചുവരവ് വൈകും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തിരിച്ചു വരവ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസിലന്‍ഡിനെതിരെ ജനുവരിയില്‍ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും താരം ഫിറ്റ്‌നെസ് പൂര്‍ണമായും വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.പിന്നാലെ വിശ്രമത്തിലായിരുന്ന താരത്തിന്റെ ശരീരഭാരം ആറു കിലോയോളം കുറഞ്ഞു. പരിക്കില്‍നിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിന് ഇറങ്ങിയെങ്കിലും താരത്തിന് കായികക്ഷമത പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ല.

ശ്രേയസിന് കളിക്കാനുള്ള ക്ലിയറന്‍സ് ലഭിക്കാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. നേരത്തെ, വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കുവേണ്ടി കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും താരത്തിന് മെഡിക്കല്‍ സംഘത്തിന്റെ അനുമതി കിട്ടിയില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കേണ്ടത് ആവശ്യമാണ്.

Shreyas Iyer’s 6kg Weight Loss Delays Return; Comeback Against New Zealand Doubtful

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT