ശ്രേയസ് അയ്യരും മാർക്കസ് സ്റ്റോയിനിസും എക്സ്
Sports

ഇന്ത്യന്‍ ടീമില്‍ ഇടമില്ല, ഫോം വിടാതെ ശ്രേയസ്; തീമഴയായി സ്റ്റോയിനിസും

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് മികച്ച സ്‌കോര്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ബാറ്റിങ് ഫോം വിടാതെ ശ്രേയസ് അയ്യര്‍. ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 8 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ സ്‌കോര്‍ 200 കടക്കില്ലെന്നു ഉറപ്പായിരുന്നു. എന്നാല്‍ വെറും 16 പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് അടിച്ച 44 റണ്‍സ് നിര്‍ണായകമായി. താരം 4 സിക്‌സും 3 ഫോറും പറത്തി.

ശ്രേയസ് 34 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 53 റണ്‍സ് കണ്ടെത്തി. 12 പന്തില്‍ 32 റണ്‍സടിച്ച് ജോഷ് ഇംഗ്ലിസും മികച്ച സംഭാവന നല്‍കി. താരം 2 സിക്‌സും 3 ഫോറും പറത്തി. പ്രഭ്‌സിമ്രാന്‍ സിങാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരം 18 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സടിച്ചു.

ഈ സീസണില്‍ ആദ്യമായി ഐപിഎല്‍ കളിക്കാനിറങ്ങിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 33 റണ്‍സിനു 3 വിക്കറ്റുകള്‍ വീഴ്ത്തി. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

SCROLL FOR NEXT