ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ മൈതാനത്ത് വെടിക്കെട്ട് ഇന്നിങ്‌സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. സെഞ്ച്വറിക്ക് പിന്നാലെ ഇരട്ടസെഞ്ച്വറി നേട്ടത്തിലും താരമെത്തി. 117 പന്തില്‍ നിന്നായിരുന്നു ഗില്‍ 200 റണ്‍സ് സ്‌കോര്‍ ചെയ്തത്. 24 ഫോറും ഏഴ് സിക്‌സുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്. ഏകദിന ചരിത്രത്തിലെ തന്നെ അതിവേഗ ഇരട്ടസെഞ്ച്വറിയണിത്.
406 റണ്‍സിന്റെ പടുകൂടന്‍ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച ഓപ്പണിങ് കൂട്ടുക്കെട്ടോകെയാണ് തുടങ്ങിയത്. 75 പന്തില്‍ നിന്ന് 101 റണ്‍സ് എടുത്ത് രോഹിത് മടങ്ങിയെങ്കിലും ഒരു വശത്ത് നിന്ന് തകര്‍പ്പന്‍ അടികളോടെ ഗില്‍ കളം നിറഞ്ഞു. നേരത്തെ വെറും 70 പന്തുകളില്‍ നിന്ന് 5 സിക്‌സറുകളുടെയും 12 ഫോറുകളുടെയും അകമ്പടിയോടെയാണ് ശുഭ്മാന്‍ ഗില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍-രോഹിത് കൂട്ട്‌കെട്ട് 22 ഓവറില്‍ 213 റണ്‍സ് പാട്ണര്‍ഷിപ്പ് ആണ് പടത്തുയര്‍ത്തിയിരിക്കുന്നത്. ഏകദിന ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കെതിരെ 400 റണ്‍സ് സ്വന്തമാക്കിയ കരീബിയന്‍ സംഘം, ആതിഥേയര്‍ക്ക് മുന്നില്‍ 406 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates