rishabh_pant_5 
Sports

'അറിയില്ലെങ്കില്‍ വായടച്ചിരിക്കണം'; ഡുസന്റെ സ്ലെഡ്ജിന് ഋഷഭ് പന്തിന്റെ മറുപടി

ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. കളിയുടെ ആവേശത്തിന് ഇടയില്‍ മൂന്നാം ദിനം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും സൗത്ത് ആഫ്രിക്കയുടെ ഡുസനും തമ്മില്‍ വാദപ്രതിവാദം നടന്നു. 

കളിയുടെ രണ്ടാം ദിനം ഡുസനെ പുറത്താക്കാന്‍ ഋഷഭ് പന്ത് എടുത്ത ക്യാച്ച് വിവാദമായിരുന്നു. ശര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ പന്തിന് ക്യാച്ച് നല്‍കിയാണ്‍ ഡുസന്‍ മടങ്ങിയത്. എന്നാല്‍ റിപ്ലേകളില്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിക്കുന്നതായി കണ്ടിരുന്നു. 

മൂന്നാം ദിനം പ്രകോപിപ്പിക്കാന്‍ ഡുസന്റെ ശ്രമം

ഇത് ചൂണ്ടിയാണ് മൂന്നാം ദിനം പന്തിനെ പ്രകോപിപ്പിക്കാന്‍ ഡുസന്‍ ശ്രമിച്ചത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലെ 38ാം ഓവറിന് പിന്നാലെയാണ് സംഭവം. കാര്യങ്ങളെ കുറിച്ച് ധാരണ ഇല്ലെങ്കില്‍ മിണ്ടരുത് എന്നാണ് സ്റ്റംപ് ഡുസന് നല്‍കുന്ന മറുപടി. ഇത് സ്റ്റംപ് മൈക്കില്‍ പതിഞ്ഞു. 

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുലിന്റെ വിക്കറ്റ് വീണതിന് പിന്നാലേയും ഇതേ കാര്യത്തില്‍ വാക്കു തര്‍ക്കമുണ്ടായി. രാഹുലിനെ പുറത്താക്കാന്‍ എടുത്ത ക്യാച്ച് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചോ എന്ന് തേര്‍ഡ് അ്മ്പയര്‍ പരിശോധിച്ചു. ഔട്ട് വിധിച്ചതോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ വിക്കറ്റ് ആഘോഷിക്കുന്ന സൗത്ത് ആഫ്രിക്കന്‍ കളിക്കാരില്‍ നിന്ന് വന്ന പ്രതികരണം രാഹുലിനെ പ്രകോപിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

ലൈസൻസില്ലാത്ത ടാക്സികൾക്ക് 5,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ; നിയമം കർശനമാക്കി ദുബൈ ആർ ടിഎ

ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി, പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞില്ല; ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു'- വിഡിയോ

SCROLL FOR NEXT