മുഹമ്മദ് ഷമി, ബുമ്ര/ഫോട്ടോ: എഎഫ്പി 
Sports

സിറാജും ഷമിയും ശാര്‍ദുലും നാളെ ഓസ്‌ട്രേലിയയിലേക്ക് പറക്കും; ബുമ്രയുടെ പകരക്കാരന്‍ ഇവരിലൊരാള്‍

മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നുണ്ടെങ്കിലും ഇവരില്‍ ഒരാളെ ആയിരിക്കും ബുമ്രയുടെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ട്വന്റി20 ലോകകപ്പ് സംഘത്തിനൊപ്പം ചേരുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കും. ഒക്ടോബര്‍ 13ന് സംഘം യാത്ര തിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നുണ്ടെങ്കിലും ഇവരില്‍ ഒരാളെ ആയിരിക്കും ബുമ്രയുടെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തുക. കഴിഞ്ഞ ദിവസം മുഹമ്മദ് ഷമി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായിരുന്നു. 

ദീപക് ചഹറിനെ പരിക്കിനെ തുടര്‍ന്ന് ടീമിലേക്ക് പരിഗണിക്കില്ല

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി ഉള്‍പ്പെട്ട ദീപക് ചഹറിനെ പരിക്കിനെ തുടര്‍ന്ന് ടീമിലേക്ക് പരിഗണിക്കില്ല. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്കിടയിലാണ് ദീപക് ചഹറിന് പരിക്കേറ്റത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ദീപക് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി പരിശീലനം തുടരും. 

ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് ഷമി എത്താനുള്ള സാധ്യതകളാണ് കൂടുതല്‍. ബുധനാഴ്ച എന്‍സിഎയില്‍ ഒരു ഫിറ്റ്‌നസ് ടെസ്റ്റിന് കൂടി ഷമി വിധേയമാവും.  സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ പുറത്തെടുത്ത മികവ് സിറാജിനെ തുണയ്ക്കുമോ എന്നും അറിയണം. ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ് എന്നിവരാണ് സ്റ്റാന്‍ഡ്‌ബൈ ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍. ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോകില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്