Smriti Mandhana  pti
Sports

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് വിഹായസിലെ 'സ്മൃതി നക്ഷത്രം'! അതിവേഗ സെഞ്ച്വറി റെക്കോര്‍ഡില്‍ കോഹ്‌ലിയെ വെട്ടി

ഏകദിനത്തില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വനിതാ താരമെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ ശതകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ (പുരുഷ/ വനിത) പുതിയ അധ്യായം എഴുതി ചേര്‍ത്ത് സ്മൃതി മന്ധാന. ഏകദിനത്തില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി സ്മൃതി മന്ധാനയുടെ പേരില്‍. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് സ്മൃതി തകര്‍ത്തത്.

ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ മൂന്നാം ഏകദിനത്തിലാണ് സ്മൃതിയുടെ ചരിത്ര നേട്ടം. 50 പന്തില്‍ 101 റണ്‍സടിച്ച് റെക്കോര്‍ഡിട്ട സ്മൃതി 63 പന്തില്‍ 17 ഫോറും 5 സിക്‌സും സഹിതം 125 റണ്‍സുമായി മടങ്ങി. ഓസ്‌ട്രേലിയന്‍ വനിതകള്‍ 413 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യന്‍ വനിതകള്‍ക്കു മുന്നില്‍ വച്ചത്. 2012-13 സീസണില്‍ ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലി നേടിയ 52 പന്തിലെ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് സ്മൃതി പഴങ്കഥയാക്കിയത്.

വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. 45 പന്തില്‍ സെഞ്ച്വറി നേടിയ ഓസീസ് താരം മെഗ് ലാന്നിങിന്റെ പേരിലാണ് വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡ്. 50 സെഞ്ച്വറിയടിച്ചാണ് എലീറ്റ് പട്ടികയില്‍ സ്മൃതി രണ്ടാം സ്ഥാനത്ത് തന്റെ പേരെഴുതി ചേര്‍ത്തത്.

വനിതാ ഏകദിനത്തില്‍ അതിവേഗ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡ് നേരത്തെയും സ്മൃതിയുടെ പേരില്‍ തന്നെയാണ്. 70 പന്തിലാണ് നേരത്തെ താരം സെഞ്ച്വറി തികച്ചത്. ഇത്തവണ 20 പന്തുകള്‍ കുറച്ചാണ് ശതകത്തിലെത്തി തന്റെ റെക്കോര്‍ഡ് പുതുക്കിയത്.

വനിതാ ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി

മെഗ് ലാന്നിങ് (ഓസ്‌ട്രേലിയ)- 45 പന്തില്‍, ന്യൂസിലന്‍ഡിനെതിരെ

സ്മൃതി മന്ധാന (ഇന്ത്യ)- 50 പന്തില്‍, ഓസ്‌ട്രേലിയക്കെതിരെ

കരന്‍ റോള്‍ടന്‍ (ഓസ്‌ട്രേലിയ)- 57 പന്തില്‍, ഓസ്‌ട്രേലിയക്കെതിരെ

ബെത് മൂണി (ഓസ്‌ട്രേലിയ)- 57 പന്തില്‍, ഇന്ത്യക്കെതിരെ

സോഫി ഡിവൈന്‍ (ന്യൂസിലന്‍ഡ്)- 59 പന്തില്‍, അയര്‍ലന്‍ഡിനെതിരെ

ചമരി അട്ടപ്പട്ടു (ശ്രീലങ്ക)- 60 പന്തില്‍, ന്യൂസിലന്‍ഡിനെതിരെ.

Smriti Mandhana scored the fastest hundred by an Indian in ODI cricket history. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT