Richa Ghosh, Asian Games 2026 Women's Cricket Final x
Sports

ലങ്കന്‍ ബൗളിങിനെ അടിച്ചു പറത്തി, സ്വര്‍ണത്തിലേക്ക് റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ!

സ്മൃതി മന്ധാനയ്ക്ക് അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇറങ്ങിയ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത് റെക്കോര്‍ഡ് സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് അടിച്ചെടുത്തു. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഒരു ടീം ഉര്‍ത്തുന്ന ഏറ്റവും വലിയ ടീം ടോട്ടലെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തിയാണ് ഇന്ത്യ കളം വാണത്. നേരത്തെ ഹോങ്കോങ് ചൈന മംഗോളിയക്കെതിരെ നേടിയ 202 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച ടോട്ടല്‍.

സ്മൃതി 45 പന്തില്‍ 7 സിക്‌സും 5 ഫോറും സഹിതം 79 റണ്‍സെടുത്തു. ഷെഫാലി മൂന്ന് വീതം സിക്‌സും ഫോറും സഹിതം 29 പന്തില്‍ 48 റണ്‍സുമായും മടങ്ങി.

പിന്നാലെ വന്നവരില്‍ റിച്ച ഘോഷാണ് തിളങ്ങിയത്. ഫോം കണ്ടെത്താന്‍ സാധിക്കാതെ വിഷമിച്ച താരം നിര്‍ണായക പോരാട്ടത്തില്‍ മികവിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് ബലമായി. റിച്ച 22 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം ഇന്ത്യ 25 റണ്‍സ് വാരിയാണ് 216 റണ്‍സെന്ന മികച്ച ടോട്ടല്‍ ഉയര്‍ത്തിയത്.

ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കായി സ്മൃതി- ഷെഫാലി സഖ്യം പറക്കും തുടക്കമാണ് നല്‍കിയത്. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്നു 10 ഓവറില്‍ 99 റണ്‍സെടുത്താണ് പിരിഞ്ഞത്. പത്താം ഓവറിലെ അവസാന പന്തിലാണ് ഷെഫാലി അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീഴുന്നത്. ബംഗ്ലാദേശിനെതിരെ കത്തും ഫോമില്‍ ബാറ്റ് വീശിയ ഇരുവരും സമാന മികവ് ഫൈനലിലും ആവര്‍ത്തിച്ചു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 17 പന്തില്‍ 19 റണ്‍സുമായി മടങ്ങി. ഭാരതി ഫൂല്‍മാലി 7 റണ്‍സുമായി പുറത്താകാതെ നിന്നു.

Asian Games 2026: India posted a record 216 for 3 against Sri Lanka in the Asian Games women’s cricket gold medal match, with Smriti Mandhana’s 79 setting the platform after Shafali Verma’s 48, before Richa Ghosh’s late assault powered India to the highest-ever total in the Games

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

മലബന്ധം കുറയ്ക്കാൻ സഹായിക്കും, കുടലിന്റെ ആരോഗ്യത്തിന് 5 പഴങ്ങൾ

മുട്ടില്‍ മരംമുറി: വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയില്‍ നിന്നും ബത്തേരിയിലേക്ക് മാറ്റി; രണ്ടു കേസും ഒരേ കോടതി പരി​ഗണിക്കട്ടെയെന്ന് സുപ്രീംകോടതി

'ബെത്‌ലഹേം ഷൂട്ടിനിടെ പാനിക് അറ്റാക്ക് പോലുണ്ടായി, ആരും അറിഞ്ഞില്ല'; വെളിപ്പെടുത്തി ഗിരീഷ് എഡി