ക്ഷമ ചോദിക്കുന്ന ഋഷഭ് പന്ത് വീഡിയോ ദൃശ്യം
Sports

'ക്ഷമിക്കു ദേബാശിഷ് ഭായ്'- സിക്‌സടിച്ച പന്ത് കൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡല്‍ഹി നായകന്‍ (വീഡിയോ)

മത്സരത്തില്‍ ഋഷഭ് പന്ത് പറത്തിയത് 8 സിക്സുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത് നായകന്‍ ഋഷഭ് പന്ത് നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയാണ്. താരം 43 പന്തില്‍ 88 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്‌സുകളടക്കമായിരുന്നു ബാറ്റിങ്.

ഇതിലൊരു സിക്‌സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികില്‍ കളി ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാള്‍ക്കാണ് പരിക്കേറ്റത്.

മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പര്‍ശിയായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. നിങ്ങള്‍ വളരെ വേഗം സുഖം പ്രാപിക്കട്ടെ'- പന്ത് സോറി പറഞ്ഞ് വ്യക്തമാക്കി.

മത്സരത്തില്‍ 224 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അടിച്ചെടുത്തത്. അതേ നാണയത്തില്‍ മറുപടി പറയാന്‍ ഗുജറാത്തിനു സാധിച്ചെങ്കിലും അവരുടെ പോരാട്ടം 220 റണ്‍സില്‍ അവസാനിച്ചു. ഡല്‍ഹിയുടെ ജയം 4 റണ്‍സിന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT