Varun Chakravarthy x
Sports

ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍; വരുണ്‍ ചക്രവര്‍ത്തിക്ക് നേട്ടം

32ാം ടി20 പോരാട്ടത്തിലാണ് വരുണ്‍ 50 വിക്കറ്റുകള്‍ തികച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: അന്താരാഷ്ട്ര ടി20യില്‍ 50 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ വരുണ്‍ മാറി.

30 മത്സരങ്ങളില്‍ നിന്നു 50 വിക്കറ്റുകള്‍ തികച്ച കുല്‍ദീപ് യാദവാണ് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാമത്. വരുണ്‍ 32ാം മത്സരത്തിലാണ് നേട്ടം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഡോണോവന്‍ ഫെരെയ്‌രയെ പുറത്താക്കിയാണ് വരുണ്‍ വിക്കറ്റ് നേട്ടം 50ല്‍ എത്തിച്ചത്. പിന്നാലെ താരം മാര്‍ക്കോ യാന്‍സനേയും പുറത്താക്കി. ഇരുവരേയും വരുണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മത്സരത്തില്‍ 4 ഓവര്‍ പന്തെറിഞ്ഞ വരുണ്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റുകള്‍ നേടിയത്. നിലവില്‍ മൊത്തം 32 കളിയില്‍ 51 വിക്കറ്റുകള്‍.

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് വരുണ്‍.

Varun Chakravarthy has become the latest to complete 50 wickets in T20 cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT