Spain beat France UEFA Nations League - വിജയം ആഘോഷിക്കുന്ന സ്‌പെയിന്‍ താരങ്ങള്‍  Agency
Sports

ഫ്രാന്‍സും കടന്ന് സ്‌പെയിന്‍; യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിനെ നേരിടും

ഞായറാഴ്ചയാണ് സ്പെയിന്‍ പോര്‍ച്ചുഗല്‍ ഫൈനല്‍ പോരാട്ടം.

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ഫ്രാന്‍സിനെ തകര്‍ത്ത് യുവേഫ നേഷന്‍സ് ലീഗ് (Spain beat France UEFA Nations League) ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിച്ച് സ്പെയിന്‍. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തകര്‍ത്താണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ സ്പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും.

സ്‌പെയിനിന് വേണ്ടി യുവതാരം ലമീന്‍ യമാല്‍ രണ്ട് ഗോളുകള്‍ നേടി. 54, 67 മിനിറ്റുകളിലായിരുന്നു യമാലിന്റെ ഗോളുകള്‍. നിക്കോ വില്യംസ്, മിഖേല്‍ മെറീനോ, പെദ്രി എന്നിവരാണ് സ്പെയിനിന് വേണ്ടി ഫ്രാന്‍സ് ഗോള്‍വല ചലിപ്പിച്ചു. കിലിയന്‍ എംബാപെ , റയാന്‍ ഷെര്‍ക്കി, റാന്‍ഡല്‍ കൊളോ മുവാനി എന്നിവര്‍ ഫ്രാന്‍സിനു വേണ്ടിയും ഗോള്‍ നേടി. അധിത സമയത്ത് ആയിരുന്നു കൊളോ മുവാനിയുടെ ഗോള്‍. 84 ാം മിനിറ്റില്‍ ഡാനി വിവിയന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ ഗോള്‍പട്ടിക നാലിലേക്ക് ഉയര്‍ത്തിയത്.

ഞായറാഴ്ചയാണ് സ്പെയിന്‍ പോര്‍ച്ചുഗല്‍ ഫൈനല്‍ പോരാട്ടം. ജര്‍മനിയെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ ജര്‍മനിയെ പരാജയപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു