സ്‌പെയിന്‍ ക്രിക്കറ്റ് ടീം- റിക്കി പോണ്ടിങ്‌ 
Sports

ഇന്ത്യക്കും പാകിസ്ഥാനും സ്വപ്‌നം കാണാനാവാത്ത നേട്ടം; ക്രിക്കറ്റില്‍ ഓസിസിനെയും മറികടന്നു; തുടര്‍ച്ചയായ 24 വിജയവുമായി സ്‌പെയിന്‍

ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ടി20 ലോകകപ്പ് യൂറോപ്പ് സബ് റീജിയണല്‍ യോഗ്യത മത്സരത്തിലാണ് സ്‌പെയിന്റെ തുടര്‍ച്ചായായ 24ാമത്തെ വിജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മാഡ്രിഡ്: ഇന്ത്യക്കും പാകിസ്ഥാനും ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും ലോകക്രിക്കറ്റില്‍ കൈഎത്തിപ്പിടിക്കാനാകാത്ത നേട്ടം സ്വന്തമാക്കി സ്‌പെയിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി 24 മത്സരങ്ങള്‍ ജയിക്കുന്ന ടീമെന്ന ഖ്യാതിയാണ് സ്‌പെയിന്‍ സ്വന്തം പേരിലെഴുതിയത്. സ്റ്റീവോ, റിക്കി പോണ്ടിങ് എന്നിവരുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയ നടത്തിയ വിജയക്കുതിപ്പിനെ ക്രിക്കറ്റിലെ പുതുമുഖങ്ങളായ സ്‌പെയിന്‍ നേരത്തെ മറികടന്നിരുന്നു.

ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ടി20 ലോകകപ്പ് യൂറോപ്പ് സബ് റീജിയണല്‍ യോഗ്യത മത്സരത്തിലാണ് സ്‌പെയിന്റെ തുടര്‍ച്ചായായ 24ാമത്തെ വിജയം. ടൂര്‍ണമെന്റില്‍ ഇതുവരെ സ്‌പെയിന്‍ തോല്‍വിയറിയറിഞ്ഞിട്ടില്ല.ഏറ്റവും ഒടുവില്‍ നടന്ന ബള്‍ഗേറിയക്കെതിരായ മത്സരത്തിലും സ്‌പെയിന്‍ അനായാസ വിജയനേടി. വിജയലക്ഷ്യമായ 60 റണ്‍സ് 29 പന്തില്‍ മറികടന്ന് ഒന്‍പത് വിക്കറ്റിന്റെ വിജയമാണ് സ്‌പെയിന്‍ നേടിയത്.

ഇരുപത് വിജയങ്ങള്‍ നേടിയ ഓസ്‌ട്രേലിയയുടെ പേരിലായിരുന്നു തോല്‍വിയറിയാതെ ഏറ്റവും കുടുതല്‍ വിജയം നേടിയെന്ന ടീമെന്ന റെക്കോര്‍ഡ്. ഇത് ഓഗസ്റ്റ് പതിനാലിന് ഫിന്‍ലാന്‍ഡിനെതിരായ മത്സരവിജയത്തോടെ സ്‌പെയിന്‍ മറികടന്നിരുന്നു. ഇതിനിടെ ബള്‍ഗേറിയ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളെ സ്‌പെയിന്‍ പരാജപ്പെടുത്തി തുടര്‍ച്ചയായ വിജയം റെക്കോര്‍ഡ് 24 ആയി.

ടെസ്റ്റിലും ഏകദിനത്തിലുമായാണ് ഓസിസിന്റെ തുടര്‍ച്ചയായ ഇരുപത് വിജയങ്ങള്‍. 2003 ജനുവരി പതിനൊന്നിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെയാണ് ഓസിസിന്റെ വിജയക്കുതിപ്പ് ആരംഭിച്ചത്. 2003 മെയ് മാസം ബ്രിഡ്ജ്ടൗണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റ് വരെ ഈ വിജയം തുടര്‍ന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള നാലാം ടെസ്റ്റില്‍ സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ടീം പരാജയപ്പെട്ടതോടെയാണ് വിജയപരമ്പര അവസാനിച്ചത്.

Spain break 23-year-old international cricket record held by Ricky Ponting and Steve Waugh's Australia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി; ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷന്‍

അടിമുടി മാറ്റം; പുതിയ വെബ്‌സൈറ്റുമായി കൊച്ചി മെട്രോ

പൊട്ടിച്ചിരിപ്പിക്കാൻ നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഗവേഷണ മേഖലയിലേക്ക് കടക്കാം; റിസർച്ച് മെതോഡിയോളജി & ഡാറ്റ അനാലിസിസ് സർട്ടിഫിക്കറ്റ് കോഴ്സ്

മാലൂരിൽ പന്നിക്കെണിയിൽ കുരുങ്ങിയ പുലി ചത്തു; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക്