ഫോട്ടോ: ട്വിറ്റർ 
Sports

റാഷിദ് ഖാന് സ്‌പെഷ്യല്‍ ഗിഫ്റ്റ്; ബാറ്റ് നല്‍കി വിരാട് കോഹ്‌ലി

ഗുജറാത്ത് ടൈറ്റന്‍സിന്റെ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന് ബാറ്റ് സമ്മാനമായി നല്‍കി വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിന്റെ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന് ബാറ്റ് സമ്മാനമായി നല്‍കി വിരാട് കോഹ്‌ലി. ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിനായി ഇരുവരും ഇറങ്ങുന്നതിന് മുന്‍പായാണ് റാഷിദിന്റെ കോഹ് ലി സമ്മാനം നല്‍കിയത്. 

പരിശീലനത്തിന് ഇടയില്‍ കോഹ്‌ലിക്കൊപ്പം ഗ്രൗണ്ടില്‍ ബാറ്റുമായി നില്‍ക്കുന്ന വീഡിയോ റാഷിദ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നിങ്ങളെ കാണുന്നത് എന്നും സന്തോഷം, സമ്മാനത്തിന് നന്ദി എന്നാണ് റാഷിദ് ട്വിറ്ററില്‍ കുറിച്ചത്. 

കളിയിലേക്ക് വരുമ്പോള്‍ ഗുജറാത്തിന് എതിരെ ജയിച്ചാലും പ്ലേഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി, രാജസ്ഥാന്‍ ടീമുകളുടെ മത്സര ഫലം കൂടി ബാംഗ്ലൂരിന് അനുകൂലമാവണം. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ എങ്കിലും കോഹ് ലി ബാറ്റിങ്ങില്‍ തിളങ്ങുന്നത് കാണാനുമുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

സീസണില്‍ മൂന്ന് തവണയാണ് കോഹ് ലി പൂജ്യത്തിന് പുറത്തായത്. എല്ലാ ഫോര്‍മാറ്റിലുമായി സെഞ്ചുറി ഇല്ലാതെ കോഹ്‌ലി 100 മത്സരം പിന്നിട്ട് കഴിഞ്ഞു. ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന കോഹ് ലി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കണം എന്ന ആവശ്യം ശക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT