Dhananjaya de Silva Dismiss Dhruv Jurel x
Sports

ഒറ്റ ‍ഡൈവ്, കൈയിൽ ജുറേൽ; ലങ്കൻ ക്യാപ്റ്റന്റെ അമ്പരപ്പിക്കും ക്യാച്ച്! (വി‍ഡിയോ)

ക്യാച്ചിന്റെ പിറവി പ്രഭാത് ജയസൂര്യയുടെ പന്തിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

​ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രദ്ധേയ ഫീൽഡിങുമായി ശ്രീലങ്ക ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ. ഇന്ത്യൻ ബാറ്റർ ധ്രുവ് ജുറേലിനെ പുറത്താക്കാൻ ധനഞ്ജയ എടുത്ത സ്റ്റണിങ് ക്യാച്ചാണ് രണ്ടാം ദിനത്തിലെ ഹൈലൈറ്റുകളി‍ൽ ഒന്ന്. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.

ഇടംകൈയൻ സ്പിന്നർ പ്രഭാത് ജയസൂര്യ എറിഞ്ഞ 110ാം ഓവറിലാണ് ഈ മുഴുനീള ഡൈവ് ചെയ്തുള്ള ക്യാച്ച്. ജുറേലിനെതിരെ മികച്ച ടേണിൽ ജയസൂര്യ പന്തെറിഞ്ഞു. ഇന്ത്യൻ ബാറ്റർ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ബാറ്റിന്റെ എഡ്ജിൽ തട്ടി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ധനഞ്ജയ ഡിസിൽവയ്ക്ക് അരികിലേക്കാണ് പന്ത് എത്തിയത്. ഫീൽഡർ അത് തട്ടിയിടും അല്ലെങ്കിൽ ചിലപ്പോൾ ഫോർ പോയേക്കാം എന്നൊക്കെയാണ് കാണികൾ അടക്കം ചിന്തിച്ചിരിക്കുക.

എന്നാൽ അതിശയിപ്പിക്കുന്ന അത്‍ലറ്റിസമാണ് ധനഞ്ജയ കാഴ്ചവച്ചത്. താരം വലത് ഭാ​ഗത്തേക്ക് ഡൈവ് ചെയ്ത് ഒറ്റ കൈയിൽ പന്ത് ഒതുക്കി. ക്യാച്ച് കണ്ട് സ്റ്റേഡിയം മുഴുവൻ അമ്പരന്നു. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധ്രുവ് ജുറേൽ മടങ്ങിയത്. താരം 51 റൺസുമായി പുറത്തായി.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസെന്ന മികച്ച സ്കോറുയർത്തി. ദേവ്ദത്ത് പടിക്കല്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയുടേയും കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

It was Dhruv Jurel's stunning dismissal that grabbed plenty of attention and emerged as one of the major highlights of the day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് മാത്രം പഠിച്ചാല്‍ A+ നേടാം'; ഓണ്‍ലൈന്‍ ചാനലുകളുടെ 'ഷുവര്‍ ക്വസ്റ്റ്യനി'ല്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

സംഘടന ദുര്‍ബലമായെന്ന് ആക്ഷേപം, പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് ഹൈക്കമാന്‍ഡ്

കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന വിവാദം: ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ മൊഴിയെടുത്ത് പൊലീസ്

പഴശ്ശി കനാലിന്റെ ഓവർഹെഡ് ഇടിഞ്ഞുവീണു; ആളൊഴിഞ്ഞ സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം

റിട്ടേണ്‍ ആയി അഞ്ചുലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും നേടാം; ഈ ഗ്യാരണ്ടി സ്‌കീമില്‍ ഇങ്ങനെ നിക്ഷേപിക്കുക!