ഉസ്മാന്‍ ഖവാജയും സ്മിത്തും പിടിഐ
Sports

തുടക്കമിട്ട് ഹെഡ്, തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ, ഖവാജയ്ക്കും സ്മിത്തിനും സെഞ്ച്വറി; കൂറ്റന്‍ സ്‌കോറിലേക്ക്

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് എന്ന നിലയിലാണ്. സ്റ്റീവ് സ്മിത്ത്, ഉസ്മാന്‍ ഖവാജ എന്നിവരുടെ സെഞ്ച്വറിയാണ് ആദ്യ ദിനത്തിലെ ഹൈലൈറ്റ്. ഉസ്മാന്‍ ഖവാജ 147 റണ്‍സുമായും സ്റ്റീവ് സ്മിത്ത് 104 റണ്‍സുമായും പുറത്താകാതെ നില്‍ക്കുകയാണ്.

ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റ് ആണ് ഓസട്രേലിയയ്ക്ക് നഷ്ടമായത്. 40 പന്തില്‍ 57 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് മികച്ച തുടക്കമാണ് നല്‍കിയത്. ട്രാവിസ് ഹെഡിനെ പ്രബാത് ജയസൂര്യ ആണ് പുറത്താക്കിയത്. 50 പന്തില്‍ 20 റണ്‍സ് നേടിയ ലാബുഷെയ്‌നെ ജ്രെഫി വാന്‍ഡെര്‍സെയാണ് കുടുക്കിയത്.

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ ആക്രമണശൈലിയിലാണ് ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. തലങ്ങുംവിലങ്ങും പന്ത് പായിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ശ്രീലങ്കയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. പത്ത് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ട്രാവിസ് ഹെഡിന്റെ അര്‍ധ ശതകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT