ജവഗല്‍ ശ്രീനാഥ്  എക്‌സ്
Sports

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയാകും, അംപയര്‍മാരുടെ പട്ടിക ഇങ്ങനെ

ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെ നേരിടും

Author : സമകാലിക മലയാളം ഡെസ്ക്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍(ഡബ്ല്യുടിസി) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയാകും. ചാംപ്യന്‍ഷിപ്പില്‍ നിതിന്‍ മേനോന്‍ ഫോര്‍ത്ത് അംപയറായും അരങ്ങേറ്റം കുറിക്കും. ലോര്‍ഡ്സില്‍ നടക്കുന്ന കലാശപ്പോരില്‍ ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തും ന്യൂസിലന്‍ഡിന്റെ ക്രിസ് ഗഫാനിയും ഓണ്‍-ഫീല്‍ഡ് അംപയര്‍മാരായിരിക്കും.

ജൂണ്‍ 11 മുതല്‍ 15 വരെ ലോര്‍ഡ്സില്‍ നടക്കുന്ന ഡബ്ല്യുടിസി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഡബ്ല്യുടിസി 2021 ലെ ടിവി അംപയറായിരുന്ന ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്‍ബറോയെ തന്നെയാണ് ഇത്തവണയും ടിവി അംപയര്‍.

മൂന്ന് ഡബ്ല്യുടിസി ഫൈനലുകളിലും ഓണ്‍-ഫീല്‍ഡ് അംപയറായി ഇല്ലിങ് വര്‍ത്ത് ചരിത്രം സൃഷ്ടിക്കും. ആദ്യ രണ്ട് ഡബ്ല്യുടിസിലും ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും രണ്ടുതവണയും യഥാക്രമം ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു.

പത്ത് ഏക്കര്‍ വിസ്തൃതി, 56 കോടി ചെലവ്; കൊല്ലവും കായിക ഭൂപടത്തിലേക്ക്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി