Kane Williamson ഫയൽ
Sports

'ഈ മൂന്ന് ടീമുകള്‍ മാത്രം മതിയോ?', ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി കെയ്ന്‍ വില്യംസണ്‍

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നി മൂന്ന് ടീമുകള്‍ പരസ്പരം കളിക്കുന്നതിന് അപ്പുറത്തേയ്ക്ക് പോകണമെന്ന് കെയ്ന്‍ വില്യംസണ്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലിംഗ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നി മൂന്ന് ടീമുകള്‍ പരസ്പരം കളിക്കുന്നതിന് അപ്പുറത്തേയ്ക്ക് പോകണമെന്ന് കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. ഈ മൂന്ന് ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ ആവേശകരമായ ഒരു കാഴ്ച നല്‍കുന്നുണ്ടെങ്കിലും അത് ഫോര്‍മാറ്റിന്റെ വളര്‍ച്ചയെ സഹായിക്കുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'മൂന്ന് ടീമുകള്‍ മാത്രമേ ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കുന്നുള്ളൂവെങ്കില്‍ അത് നിലനില്‍ക്കാന്‍ പാടുപെടും. ആ പരമ്പരകള്‍ കാണുന്നത് നമ്മള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും അവ ടെസ്റ്റ് ക്രിക്കറ്റിന്റെ വളര്‍ച്ചയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നില്ല. ഇത് ഒരു വലിയ വെല്ലുവിളിയാണ്. ടെസ്റ്റ് ക്രിക്കറ്റ് വലിയ വെല്ലുവിളി നേരിടുന്ന പല രാജ്യങ്ങളിലും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്'- സിയറ്റ് ക്രിക്കറ്റ് അവാര്‍ഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വില്യംസണ്‍.

ഈ വര്‍ഷം ആദ്യം, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകളുമായി സഹകരിച്ച്, ഈ മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരമ്പരകള്‍ സാധ്യമാക്കുന്നതിനായി ടു ടയര്‍ ടെസ്റ്റ് സംവിധാനത്തിന്റെ സാധ്യതകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടു ടയര്‍ ടെസ്റ്റ് ക്രിക്കറ്റ് സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പകരം കളിക്കുന്ന എല്ലാ രാജ്യങ്ങളും ഒത്തുചേര്‍ന്ന് ഒരു പരിഹാരം കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

'രണ്ടാം നിരയിലെ ടീമുകള്‍ക്ക് എങ്ങനെ മെച്ചപ്പെടാനും ഉയര്‍ന്ന ഡിവിഷനിലേക്ക് ഉയരാനും കഴിയും എന്നതാണ് ടു ടയര്‍ സംവിധാനത്തെക്കുറിച്ചുള്ള ആശങ്ക. കളിക്കുന്ന എല്ലാ രാജ്യങ്ങളും ടെസ്റ്റ് ഫോര്‍മാറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതോടൊപ്പം അതിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് അധിക വിഭവങ്ങളും ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിനെ ഏറെ പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍, അത് വളരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ''-അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നി രാജ്യങ്ങള്‍ക്ക് അപ്പുറമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രായോഗികതയെ ചോദ്യം ചെയ്തിരുന്നു.

Star New Zealand cricketer raises concern for Test cricket, says, ‘If only three teams…’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT