Stephen Fleming Backs Sanju Samson, Says CSK Star Will Bounce Back Soon. file
Sports

'ടി20 ലോകകപ്പിൽ സംഭവിച്ചത് ഓർമയില്ലേ?'; സഞ്ജുവിന് പിന്തുണയുമായി ചെന്നൈ ഹെഡ് കോച്ച്

ത്സരങ്ങൾക്കായി സഞ്ജുവിന് മാനസികമായി തയ്യാറെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കുറച്ച് മത്സരങ്ങൾ വിട്ടുനിൽക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മോശം ഫോം തുടരുന്ന സഞ്ജു സാംസണിന് പിന്തുണയുമായി ചെന്നൈ സൂപ്പർ കിങ്‌സ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ്. പുതിയ ടീമുമായി താരത്തിന് സെറ്റാകാൻ സമയം ആവശ്യമാണ്. ടി20 ലോകകപ്പിൽ സഞ്ജുവിന്റെ തിരിച്ചു വരവ് നമ്മൾ കണ്ടതാണ്. സഞ്ജു ഉറപ്പായും തിരികച്ച വരുമെന്നും ആർസിബിക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“സഞ്ജു റൺസ് നേടാനും ടീമിന് വേണ്ടി മികച്ച സംഭാവന നൽകാനും തീവ്രമായ ആഗ്രഹുമുണ്ട്. അതിന് അവന് സാധിക്കും. ടി20യിൽ കാര്യങ്ങൾ പെട്ടെന്നാണ് മാറി മറിയുന്നത്. ടി20 ലോകകപ്പിൽ നമ്മൾ അത് കണ്ടതാണ്. ഫോമിലേക്ക് ഉയർന്നാൽ അവൻ എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാമല്ലോ. ചെന്നൈ ടീമിനായി മികച്ച പ്രകടനം നടത്താൻ താരത്തിന് പൂർണ പിന്തുണ നൽകും'' സ്റ്റീഫന്‍ ഫ്ലെമിങ് പറഞ്ഞു.

ഈ സീസണിൽ 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ. ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാനിൽ നിന്ന് പ്രതീക്ഷിക്കുന്ന തുടക്കം സഞ്ജുവിൽ നിന്ന് ലഭിക്കാത്തത് ടീമിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. 

ഇതോടെ ചെന്നൈ ആരാധകരും താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. മത്സരങ്ങൾക്കായി സഞ്ജുവിന് മാനസികമായി തയ്യാറെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കുറച്ച് മത്സരങ്ങൾ വിട്ടുനിൽക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

Stephen Fleming Backs Sanju Samson, Says CSK Star Will Bounce Back Soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും; വിവാദ പ്രസം​ഗവുമായി പി കെ കൃഷ്ണദാസ്

'സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്‍മാരാകരുത്'; ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് ഹസന്‍ ഖാന്‍

ഏതാ ഈ സുന്ദരി... പഞ്ചാബ് കിങ്സ് താരത്തിന്റെ കാമുകിയോ? ആരാണ് 'കശ്മീര പർദേശി' (വിഡിയോ)

'പിഎസ്എൽ ഒന്നാമത് എത്തും' എന്ന് പിസിബി ചെയർമാൻ, ഐപിഎല്ലിനെ മറികടക്കാൻ ആകില്ലെന്ന് വിദഗ്ധർ

SCROLL FOR NEXT