Chennai Super Kings x
Sports

ഐപിഎൽ തൊട്ടടുത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎൽ മുൻ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺ നെറ്റ്‌‍വർക്ക് മദ്രാസ് ഹൈക്കോടതിയിൽ ഹ​ർജി നൽകി. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ ടീം പുറത്തിറക്കിയ പ്രമോ വിഡിയോകളിൽ രജനികാന്ത് ചിത്രങ്ങളിലെ ​ഗാനങ്ങൾ ഉപയോ​ഗിച്ചതിനെതിരെയാണ് ​ഹർജി.

രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സില്‍ നിന്ന് ചെന്നൈ ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അവതരിപ്പിക്കുന്ന വിഡിയോകൾക്ക് അടക്കം സിഎസ്‌കെ രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു.

ജയിലർ, കൂലി, ജയിലർ 2 തുടങ്ങിയ രജനി ചിക്രങ്ങളിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ പരാതി. ഈ ചിത്രങ്ങള്‍ നിര്‍മിച്ചത് സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ സണ്‍ പിക്ച്ചേഴ്സാണ്.

The Sun Network has filed a petition in the Madras High Court against the IPL franchise Chennai Super Kings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

'കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണം'; കളഭം കൊണ്ട് തുലാഭാരം നടത്തി കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിത്തര്‍ക്കം: പിന്നില്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകളെന്ന് മാത്യു കുഴല്‍നാടന്‍

ഒറ്റയടിക്ക് ഒരു പാക്കറ്റ് ചിപ്സ്! അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും, പഠനം

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

SCROLL FOR NEXT