ന്യൂഡല്‍ഹി: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പൊരുതിയാണ് കീഴടങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഒരു ഘട്ടത്തില്‍ 200 പോലും കടക്കില്ലെന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ സ്‌ഫോടനാത്മക ബാറ്റിങ്ങിലൂടെ ബംഗളൂരു 262 റണ്‍സാണ് അടിച്ചുകൂട്ടിയത്.
35 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്ക് ഔട്ടായില്ലായിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു.ഏഴ് സിക്‌സും അഞ്ചു ഫോറും അടങ്ങുന്നതാണ് ദിനേഷ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സ്. 38 വയസുള്ള ദിനേഷ് കാര്‍ത്തിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് 237 ആയിരുന്നു. ജയിപ്പിച്ചതിന് തുല്യമായ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയ ദിനേഷ് കാര്‍ത്തിക്കിനെ ഔട്ടായി മടങ്ങുമ്പോള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബംഗളൂരുവിന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യ വിക്കറ്റില്‍ 80 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. വിരാട് കോഹ് ലിയാണ് ആദ്യം മടങ്ങിയത്. പിന്നീട് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് പിന്നീട് കണ്ടത്. 80ന് ഒന്ന് എന്ന നിലയില്‍ നിന്ന് 122ന് അഞ്ച് എന്ന നിലയിലേക്ക് ബംഗളൂരു കൂപ്പുകുത്തി. പിന്നീടാണ് ദിനേഷ് കാര്‍ത്തിക്കിന്റെ അവിശ്വസനീയമായ പ്രകടനം കണ്ടത്. 244 റണ്‍സില്‍ എതത്തി നില്‍ക്കുമ്പോഴാണ് കാര്‍ത്തിക്ക് ഔട്ടാവുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates