Suryakumar Yadav x
Sports

29 പന്തില്‍ 82 റണ്‍സ്, വീണ്ടും 'സ്കൈ വെടിക്കെട്ട്'!

ഗുജറാത്തിനെ വീഴ്ത്തി തുടരെ രണ്ടാം ജയവുമായി മുംബൈ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊല്‍ക്കത്ത: തുടരെ രണ്ടാം മത്സരത്തിലും കിടിലന്‍ അര്‍ധ സെഞ്ച്വറിയുമായി നായകന്‍ സൂര്യകുമാര്‍ യാദവ് തിളങ്ങിയപ്പോള്‍ മുംബൈക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ വീണ്ടും ജയം. തുടരെ രണ്ടാം പോരാട്ടത്തിലും വിജയിച്ച അവര്‍ ഇത്തവണ വീഴ്ത്തിയത് ഗുജറാത്തിനെ. 5 വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.2 ഓവറില്‍ 197 റണ്‍സില്‍ ഓള്‍ ഔട്ടായി. മുംബൈ വെറും 15.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് വാരിയാണ് ജയം പിടിച്ചത്.

വെറും 29 പന്തില്‍ 7 സിക്‌സും 9 ഫോറും സഹിതം സൂര്യകുമാര്‍ യാദവ് 82 റണ്‍സുമായി ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സര്‍ഫറാസ് ഖാന്‍ 17 പന്തില്‍ 40 റണ്‍സടിച്ചും വിജയത്തില്‍ നിര്‍ണായകമായി.

നേരത്തെ വാലറ്റത്ത് അശുതോഷ് ശര്‍മയും (22 പന്തില്‍ 42), വിശാല്‍ ജയ്‌സ്വാളും (21 പന്തില്‍ 38) ചേര്‍ന്നാണ് ഗുജറാത്തിനെ 197 റണ്‍സില്‍ എത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശുതോഷ് 5 സിക്‌സുകള്‍ തൂക്കി.

മുംബൈക്കായി ബൗളിങില്‍ ശാര്‍ദുല്‍ ഠാക്കൂര്‍, അഥര്‍വ അന്‍കോല്‍കര്‍ എന്നിവര്‍ തിളങ്ങി. ഇരുവരും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Suryakumar Yadav is making his intentions clear with the bat. The T20 World Cup-winning captain continued his stunning run in the Syed Mushtaq Ali Trophy, smashing a blistering 29-ball 82 to power Mumbai to a commanding five-wicket victory over Gujarat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

15 വർഷം പിന്നിട്ട് 'വൈ ദിസ് കൊലവെറി ഡി'; ധനുഷും അനിരുദ്ധും ചേർന്ന് സൃഷ്ടിച്ച വൈറൽ ഗാനത്തിന് പിന്നിലെ കഥ

കാവേരിയില്‍ അണ കെട്ടാന്‍ കര്‍ണാടക, എതിര്‍പ്പുമായി തമിഴ്നാട്; വീണ്ടും ജലപ്പോര്; എന്താണ് മേക്കേദാട്ടു തര്‍ക്കം?

കൊല്ലത്ത് വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

റേഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട, എടിഎം മാതൃകയില്‍ 'അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം', 24 മണിക്കൂറും സേവനം