സൂര്യകുമാര്‍ യാദവ് എക്സ്
Sports

'ടി20യില്‍ സൂര്യോദയം'- ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും, സഞ്ജു ടീമില്‍

ഏകദിനത്തില്‍ രോഹിത് തന്നെ നയിക്കും, വിരാട് കോഹ്‌ലിയും ടീമില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമം. ഇന്ത്യയുടെ ടി20 ടീമിനെ ഇനി സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദികിനു പകരം രോഹിതിന്റെ പിന്‍ഗാമിയാകാന്‍ നിയോഗം സൂര്യയ്ക്കായി.

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി പരിശീലകനായി എത്തുന്ന ഗൗതം ഗംഭീറിന്‍റെ ആദ്യ പരീക്ഷണ വേദിയാണ് ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍. 5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരകളിലുള്ളത്.

ടി20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാകുന്നത്. ജൂലൈ 27നാണ് ആദ്യ ടി20. 28, 30, ഓഗസ്റ്റ് 2, 4 തീയതികളിലാണ് ശേഷിക്കുന്ന പോരാട്ടങ്ങള്‍. ഏകദിന മത്സരങ്ങൾ ഓ​ഗസ്റ്റ് 2, 4, 7 തീയതികളിലാണ്.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഏകദിന ടീമില്‍ ഉള്‍പ്പെട്ടു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 പോരാട്ടത്തിനുള്ള ടീമില്‍ ഇടം കണ്ടിട്ടുണ്ട്. ശ്രേയസ് അയ്യര്‍ ഏകദിന ടീമില്‍ തിരിച്ചെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. താരത്തെ രണ്ട് ടീമിലേക്കും പരിഗണിച്ചില്ല. ശുഭ്മാന്‍ ഗില്ലാണ് ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയം. റിയാന്‍ പരാഗ് ഏകദിന, ടി20 ടീമുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമദ്, ഹര്‍ഷിദ് റാണ.

ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമദ്, മുഹമ്മദ് സിറാജ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT