ധോനി,വൈഭവ് സൂര്യവംശി ഫെയ്‌സ്ബുക്ക്
Sports

'തല'യുടെ കാല്‍തൊട്ട് സൂര്യവംശി, തോളത്തുതട്ടി മടക്കി ധോനി, വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഐപിഎല്ലിലെ അവസാന മത്സരത്തില്‍ വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 33 പന്തില്‍ 57 റണ്‍സ് എന്ന തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ധോനിക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് 14 കാരനായ വൈഭവ് സൂര്യവംശി. പതിനാലുകാരന്റെ ആരാധനാപാത്രമാണ് 42 കാരനായ ധോനി. ധോനി ഐപിഎല്ലില്‍ കളിക്കുമ്പോള്‍ സൂര്യവംശി ജനിച്ചിട്ടുപോലുമില്ല. ഇതിഹാസ താരത്തിന്റെ നായകത്വത്തിനുമേല്‍ ആ ഇളമുറക്കാരന്റെ അത്യുഗ്രന്‍ ഇന്നിങ്‌സിനായിരുന്നു ഇന്നലെ കണ്ടത്.

ഐപിഎല്ലിലെ അവസാന മത്സരത്തില്‍ വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 33 പന്തില്‍ 57 റണ്‍സ് എന്ന തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. പതിയെ തുടങ്ങി പക്വതയോടെ കത്തിപ്പടര്‍ന്ന ഇന്നിങ്‌സ്. മത്സരശേഷം മൈതാനത്ത് വെച്ചായിരുന്നു രസകരമായ മൂഹൂര്‍ത്തം. കളിക്കാര്‍ തമ്മില്‍ കൈകൊടുത്ത് സൗഹൃദം പങ്കിടുന്നതിനിടയില്‍ വൈഭവ് ധോനിക്കരികിലെത്തി. എന്നിട്ട് കുനിഞ്ഞ് അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ചു. പുഞ്ചിരിച്ചുകൊണ്ട്, സ്‌നേഹത്തോടെ ധോനി താരത്തിന്റെ തോളത്തുതട്ടി അഭിനന്ദിച്ചു. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് മിനിറ്റുകള്‍ക്കകം.

ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ സ്വപ്നതുല്യ തുടക്കമായിരുന്നു ഈ കൗമാരക്കാരന്. 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ രാജസ്ഥാന്‍ വൈഭവിനെ ടീമിലെടുത്തത്. ഏഴു മത്സരങ്ങളില്‍ 206.56 സ്‌ട്രൈക് റേറ്റില്‍,36 റണ്‍സ് ശരാശരിയില്‍ 252 റണ്‍സ് നേടി താരം മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെച്ചത്.

'പന്തിന് ഇതൊരു ദുഃസ്വപ്നമാണ്, അതില്‍നിന്നു ഞെട്ടി ഉണരട്ടെ'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

'സൂര്യന്‍ ഒപ്പം യാത്ര ചെയ്യുന്നത് പോലെ..; സ്‌നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം'

ഒന്നിൽ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ; മറ്റൊന്നിൽ 2 തലകൾ; അട്ടപ്പാടിയിൽ 3 ചാക്കിൽ സ്ത്രീയുടേയും കുട്ടിയുടേയും മൃതദേഹ ഭാ​ഗങ്ങൾ

മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75

കയ്പമം​ഗലം അപകടം; വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം, കൈയാങ്കളി