ബറോഡ ബാറ്റർമാർ എക്സ്
Sports

തലങ്ങും വിലങ്ങും പറന്നത് 37 സിക്‌സുകള്‍! ടി20യില്‍ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍; ലോക റെക്കോര്‍ഡിട്ട് ബറോഡ

51 പന്തില്‍ 15 സിക്‌സുകള്‍ സഹിതം 134 റണ്‍സ് അടിച്ചെടുത്ത് ഭാനു പനിയ

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ലോക റെക്കോര്‍ഡ് ഇനി ബറോഡ ടീമിനു സ്വന്തം. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ സിക്കിമിനെതിരെ നിശ്ചിത 20 ഓവറില്‍ ടീം പടുത്തുയര്‍ത്തിയത് 349 റണ്‍സ്. ഈ വര്‍ഷം ഒക്ടോബറില്‍ ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 344 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച ടോട്ടല്‍. ഈ റെക്കോര്‍ഡാണ് ബറോഡ പഴങ്കഥയാക്കിയത്.

മത്സരത്തില്‍ സിക്കിമിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സില്‍ അവസാനിച്ചു. 263 റണ്‍സിന്റെ കൂറ്റന്‍ ജയവും ബറോഡ ആഘോഷിച്ചു.

സിക്കിമിനെതിരായ പോരില്‍ 51 പന്തില്‍ 15 സിക്‌സും 5 ഫോറും സഹിതം 134 റണ്‍സ് വാരി പുറത്താകാതെ നിന്ന ഭാനു പനിയയുടെ ബാറ്റിങാണ് ബറോഡയെ പടുകൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ടീം അംഗങ്ങളെല്ലാം ചേര്‍ന്ന് 37 സിക്‌സുകള്‍ പറത്തി.

ഭാനുവിന്റെ സെഞ്ച്വറിക്കു പുറമെ അഭിമന്യു സിങ്, ശിവലിക് ശര്‍മ, വിഷ്ണു സോളങ്കി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 17 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം അഭിമന്യു 53 റണ്‍സെടുത്തു. 17 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം ശിവലിക് 55 റണ്‍സും കണ്ടെത്തി. 16 പന്തില്‍ 50 റണ്‍സാണ് വിഷ്ണു അടിച്ചെടുത്തത്. താരവും 6 സിക്‌സുകള്‍ തൂക്കി. 2 ഫോറും അടിച്ചു. ഓപ്പണര്‍ ശാശ്വത് റാവത്ത് 16 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 43 റണ്‍സ് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT