T20 World Cup 2026 india beat wI 
Sports

തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍

നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയം. 50 ബോളില്‍ 97 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം.

ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ എട്ട്, ഹര്‍ദിക് പാണ്ഡ്യ 17, ശിവകുമാര്‍ യാദവ് 18, ഇഷാന്‍ കിഷന്‍ 10, അഭിഷേക് ശര്‍മ 10 റണ്‍സ് സ്വന്തമാക്കി.

ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബോളിങ് നിരയെ കരുതലോടെ പ്രതിരോധിച്ച വിന്‍ഡീസ് പതിയെ താളം കണ്ടെത്തുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടി. പിന്നീട് തിരിച്ചടി നേരിട്ട വിന്‍ഡീസ് അവസാന ഓവറുകളില്‍ താളം തിരിച്ചുപിടിച്ചു. ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

T20 World Cup| India clinch semi-final berth - India secure a five-wicket victory over the West Indies in this high-stakes encounter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതികാരത്തിന്റെ അടയാളം, ജംകരാന്‍ പള്ളിയില്‍ ചുവന്നകൊടി; മുന്നറിയിപ്പ് നല്‍കി ഇറാന്‍-വിഡിയോ

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ: സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ്

മധ്യസ്ഥ ശ്രമവുമായി ഒമാന്‍, ചര്‍ച്ചയ്ക്ക് സന്നദ്ധരെന്ന് ഇറാന്‍

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആലപ്പുഴയില്‍ 85കാരന് 19.62 ലക്ഷം നഷ്ടമായി

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കില്ല, അമേരിക്കന്‍ കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി

SCROLL FOR NEXT