Pakistan Cricket Team 
Sports

ലോകകപ്പ് 'നാടകം' തുടരുന്നു... പാകിസ്ഥാന്‍ ടീം ശ്രീലങ്കയിലേക്ക് പറന്നു (വിഡിയോ)

48 മണിക്കൂറിനുള്ളില്‍ ഐസിസി തീരുമാനം പ്രഖ്യാപിക്കുമെന്ന് സൂചനകള്‍

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് കളിക്കില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് പറന്നു. പാകിസ്ഥാന്റെ പങ്കാളിത്തം ഇപ്പോഴും ചോദ്യം ചിഹ്നത്തില്‍ നില്‍ക്കെയാണ് പാക് ടീം ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നു യാത്ര പുറപ്പെട്ടത്. താരങ്ങള്‍ ലോകകപ്പ് കിറ്റ് അണിഞ്ഞാണ് വിമാനത്താവളത്തിലേക്ക് എത്തിയത്.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന പോരാട്ടത്തില്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്. അവര്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കില്ലെന്നു നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ടി20 പോരാട്ടം ഹൈബ്രിഡ് മോഡലില്‍ നടത്തുന്നത്.

എന്നാല്‍ ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ ഐസിസി അവര്‍ക്ക് തീരുമാനം മാറ്റാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പാകിസ്ഥാനെ വിലക്കുമോ അതോ വന്‍ തുക പിഴ ചുമത്തുമോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നുണ്ട്. നിലവില്‍ പാക് സര്‍ക്കാര്‍ മാത്രമാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തില്‍ ഔദ്യോഗികമായി പാകിസ്ഥാന്‍ ഐസിസിയെ ഇക്കാര്യം ധരിപ്പിച്ചിട്ടുമില്ല. ഇതോടെയാണ് ഐസിസി നിലപാട് കുറച്ചൊന്നു മയപ്പെടുത്തി നില്‍ക്കുന്നത്. ഐസിസി ഉടന്‍ യോഗം ചേര്‍ന്നു നടപടികള്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിനു മുന്നോടിയായി പാകിസ്ഥാന്‍ സന്നാ മത്സരം കളിക്കുന്നുണ്ട്. സ്‌കോട്‌ലന്‍ഡാണ് അവരുടെ എതിരാളികള്‍. ഈ മാസം 15നാണ് ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ ലോകകപ്പ് മത്സരം തീരുമാനിച്ചിട്ടുള്ളത്. പാക് നിലപാട് പുറത്തു വന്നതോടെ ഈ മത്സരം അനിശ്ചിതത്വത്തിലാണ്.

'ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല'- സര്‍ക്കാര്‍ വ്യക്തമാക്കി.

ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നു നേരത്തെ പാകിസ്ഥാന്‍ തീരുമാനമെടുക്കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഐസിസി വടിയെടുത്തതോടെ അവര്‍ അതില്‍ നിന്നു പിന്‍മാറി. പിന്നീട് ഇന്ത്യയുമായി മത്സരിക്കുന്നതില്‍ നിന്നു പിന്‍മാറുമെന്നു തീരുമാനത്തിലേക്ക് പാകിസ്ഥാന്‍ എത്തുമെന്നു അഭ്യൂഹങ്ങള്‍ പരന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്.

Pakistan Cricket Team left for Sri Lanka on Monday for the T20 World Cup as they await possible sanctions from the International Cricket Council following their refusal to play India in the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ചില ദോഷവശങ്ങളുമുണ്ട്

50 വര്‍ഷത്തേക്ക് 525 കോടി രൂപ നീക്കിവെച്ചു; രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണം 11 ന്

കീം 2026: അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി ആറ് വരെ നീട്ടി

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം: പരാതി നല്‍കിയ ഡി കെ മുരളിയുടെ ഹിയറിങ് 23ന്

SCROLL FOR NEXT