പാക് ക്യാപ്റ്റൻ സൽമാൻ ആ​ഗയും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും T20 World Cup x
Sports

പാകിസ്ഥാന്‍ കളിച്ചില്ലെങ്കില്‍ അവര്‍ക്ക് പോയി; ഇന്ത്യന്‍ ടീമിന് ഒരു ചുക്കുമില്ല, ലാഭം മാത്രം!

ടി20 ലോകകപ്പ് കളിക്കും ഇന്ത്യക്കെതിരെ കളിക്കില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐസിസി എന്തു നടപടി സ്വീകരിക്കുമെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ഐസിസി അവര്‍ക്ക് പിഴ മാത്രം ചുമത്തി ലോകകപ്പ് കളിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ ഇന്ത്യക്കാണ് ലാഭം. കാരണം കളിക്കാതെ തന്നെ ഇന്ത്യക്ക് രണ്ട് പോയിന്റ് കിട്ടും.

അതേസമയം പാകിസ്ഥാന്‍ കളിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഒരു സാധാരണ ലോകകപ്പ് മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ തന്നെ ഈ മത്സരത്തിനായി നടത്തേണ്ടി വരും. ടീം ക്യാപ്റ്റന്‍ ടോസിനായി ഗ്രൗണ്ടില്‍ ഇറങ്ങണം. അതിനു ശേഷം മാച്ച് റഫറി ഇന്ത്യക്ക് വാക്കോവര്‍ നല്‍കും. ഇതോടെ ഔദ്യോഗികമായി ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റും കിട്ടും. മത്സരം നടക്കില്ലെന്നും വാക്കോവര്‍ നല്‍കുന്നതായും പ്രഖ്യാപിക്കേണ്ടത് മാച്ച് റഫറിയാണ്.

ഇക്കാരണത്താല്‍ കൂടിയാണ് ബിസിസിഐ പാകിസ്ഥാനെതിരായ മത്സരത്തില്‍ ടീം കളത്തിലുണ്ടാകുമെന്നു നേരത്തെ വ്യക്തമാക്കിയത്. ചുരുക്കത്തിൽ പാകിസ്ഥാൻ ടോസിനായി ​ഗ്രൗണ്ടിലെത്തിയാൽ കളി നടക്കും. ഇല്ലെങ്കിൽ ഇന്ത്യക്ക് വാക്കോവർ കിട്ടും.

പാകിസ്ഥാന്‍ സര്‍ക്കാരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് പാകിസ്ഥാന്‍ നിലപാട് എടുത്തത്. പാക് സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്‌കരിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം വന്നത്.

'ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല'- സര്‍ക്കാര്‍ വ്യക്തമാക്കി.

ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നു നേരത്തെ പാകിസ്ഥാന്‍ തീരുമാനമെടുക്കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഐസിസി വടിയെടുത്തതോടെ അവര്‍ അതില്‍ നിന്നു പിന്‍മാറി. പിന്നീട് ഇന്ത്യയുമായി മത്സരിക്കുന്നതില്‍ നിന്നു പിന്‍മാറുമെന്നു തീരുമാനത്തിലേക്ക് പാകിസ്ഥാന്‍ എത്തുമെന്നു അഭ്യൂഹങ്ങള്‍ പരന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്.

Pakistan’s decision to boycott their Group A match against India at the ICC Men’s T20 World Cup. what India must do to secure a walkover

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിരട്ടാന്‍ വരേണ്ട, ഞങ്ങൾ ഓടുപൊളിച്ചു വന്നവരല്ല'; സഭയില്‍ മന്ത്രി ശിവന്‍കുട്ടിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്

രാത്രി വൈകി ഉറങ്ങുന്ന ശീലക്കാരാണോ? ഹൃദ്രോ​ഗ സാധ്യത കൂട്ടുമെന്ന് പഠനം

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സുധീഷ് കുമാറിന് ജാമ്യം; പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ച

തീയേറ്ററിലും ഒടിടിയിലും റിലീസില്ല; പെട്ടിയിലിരിക്കുന്ന സിനിമയ്ക്ക് മൂന്ന് സ്റ്റേറ്റ് അവാര്‍ഡ്!; എയറിലായി 'മൈ ബോസ്' റീമേക്ക്

'ശ്രദ്ധ തിരിക്കാനുള്ള സ്ഥിരം തന്ത്രം'; ബലൂചിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്ന പാക് ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം

SCROLL FOR NEXT