T20 World Cup x
Sports

ടി20 ലോകകപ്പ്; ബം​ഗ്ലാദേശിന്റെ മത്സരങ്ങൾ തിരുവനന്തപുരത്ത്?

ഐസിസി നിർദ്ദേശം വച്ചതായി റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നു മാറ്റണമെന്ന ബം​ഗ്ലാദേശ് ടീമിന്റെ നിർദ്ദേശം ഐസിസി തള്ളിയിരുന്നു. ബം​ഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മത്സരങ്ങൾ ഇന്ത്യയിൽ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് ബം​ഗ്ലാദേശ് മുന്നോട്ടു വച്ചത്. എന്നാൽ ഐസിസി ആവശ്യം തള്ളി. പിന്നാലെ അവർ വീണ്ടും ഐസിസിയ്ക്ക് കത്തയച്ച് നിലപാട് ആവർത്തിച്ചു.

ശ്രീലങ്കയിലേക്ക് മാറ്റുന്നതിനു പകരം വേദികൾ ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മാറ്റാമെന്ന നിർദ്ദേശം ഐസിസി ബം​ഗ്ലാദേശിനു മുന്നിൽ വച്ചതായി വിവരമുണ്ട്. കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിന് പകരം ചെന്നൈയും തിരുവനന്തപുരവും ബദൽ വേദികളായി നിർദേശിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇതു സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ബിസിസിഐയുടെ പ്രതികരണം. ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്. ഐസിസിയിൽ നിന്ന് തങ്ങൾക്ക് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

ഐപിഎൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ നിർദേശിച്ചതിനെ തുടർന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിൽനിന്ന് ലോകകപ്പ് മാറ്റണമെന്ന നിലപാടിലേക്ക് വന്നത്. ബം​ഗ്ലാ​ദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദു വിഭാ​ഗത്തിനു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ചില ഹിന്ദു സംഘടനകൾ മുസ്തഫിസുറിനെ ടീമിൽ നിന്നു ഒഴിവാക്കണമെന്നു കെകെആറിനോടു ആവശ്യപ്പെട്ടിരുന്നു.

T20 World Cup: The Chepauk in Tamil Nadu and the Greenfield stadium in Kerala have come out as the possible alternatives.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി അണുബാധ വര്‍ധിക്കുന്നു; ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

15 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

SCROLL FOR NEXT