Harry Brook, T20 World Cup x
Sports

'ലോകകപ്പില്‍ 300ന് മുകളില്‍ സ്‌കോറുകള്‍ കാണാം'; പ്രവചിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്

ഇന്ത്യന്‍ പിച്ചില്‍ മികച്ച സ്‌കോറുകള്‍ നേടാന്‍ അവസരമെന്ന് ഇംഗ്ലീഷ് നായകന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇത്തവണത്തെ ടി20 ലോകകപ്പില്‍ 300നു മുകളില്‍ സ്‌കോര്‍ ടീമുകള്‍ നേടിയാല്‍ അത്ഭുതം വേണ്ടെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. ഇന്ത്യയിലെ പിച്ചുകള്‍ ഇക്കാര്യത്തില്‍ പ്രധാന ഘടകമാണെന്നും ലോകകപ്പിനു മുന്നോടിയായുള്ള ക്യാപ്റ്റന്‍മാരുടെ മുഖാമുഖത്തില്‍ താരം വ്യക്തമാക്കി. ഇത്തരത്തില്‍ 300നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന നിരവധി വേദികള്‍ ഇന്ത്യയിലുണ്ടെന്നും ഹാരി ബ്രൂക്ക് പറയുന്നു.

അന്താരാഷ്ട്ര ടി20യില്‍ 300 പ്ലസ് സ്‌കോര്‍ നേടിയ രണ്ട് ടീമുകളില്‍ ഒന്നാണ് ഇംഗ്ലണ്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇംഗ്ലണ്ട് 304 റണ്‍സ് അടിച്ചിരുന്നു. നിലവില്‍ ടി20യിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ സിംബാബ്‌വെയുടെ പേരിലാണ്. ഗാംബിയക്കെതിരായ പോരാട്ടത്തില്‍ സിംബാബ്‌വെ 344 റണ്‍സടിച്ചിരുന്നു. 2024ലാണ് ഈ സ്‌കോറിന്റെ പിറവി.

'ഇന്ത്യയില്‍ 300നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ധാരാളം ഗ്രൗണ്ടുകളുണ്ട്. മനോഹരമായ വിക്കറ്റുകളാണ് പലതും. വേഗമുള്ള ഔട്ട്ഫീല്‍ഡും ചെറിയ ഗ്രൗണ്ടുകളും ബൗണ്ടറി നേടാനുള്ള ആവേശം നല്‍കുന്നു. പുറത്താകുന്നതു ചിന്തിക്കാതെ ബൗളര്‍മാരെ സധൈര്യം നേരിടാനുള്ള കെല്‍പ്പുണ്ടായാല്‍ മാത്രം മതി'- ബ്രൂക്ക് വ്യക്തമാക്കി.

ഗ്രൂപ്പ് സിയില്‍ ഇറ്റലി, നേപ്പാള്‍, സ്‌കോട്‌ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പമാണ് ഇംഗ്ലണ്ട് മാറ്റുരയ്ക്കുന്നത്. നേപ്പാളുമായാണ് അവരുടെ ആദ്യ പോരാട്ടം. ഈ മാസം എട്ടിനാണ് പോരാട്ടം.

England captain Harry Brook believes that the 2026 edition of the T20 World Cup might see its first 300+ total

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ല, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും, നടന്നത് സിപിഎം വിരുദ്ധരുടെ ഒത്തുചേരല്‍'

രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കണം, 2024 മുതല്‍ പിന്നാലെ നടന്നു ശല്യം ചെയ്യുന്നു; വെളിപ്പെടുത്തി ആദിലയും നൂറയും

ഫോണിന്റെ പാസ്‌വേഡ് പോലും മറന്നു; ഡോക്ടറുടെ കുടുംബത്തെ കണ്ടെത്തി പൊലീസ്

'വണ്ടറടിപ്പിച്ച്' വൈഭവ്! ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനു മുന്നില്‍ റെക്കോർ‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

'എന്റെ എല്ലാ സിനിമകളും ഭ​ഗവാൻ രാമനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ്'; 'വാരാണസി'യെക്കുറിച്ച് രാജമൗലി

SCROLL FOR NEXT