ബ്രിയാൻ ബെന്നറ്റിന്റെ ബാറ്റിങ് T20 World Cup ap
Sports

വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്‌വെ

ടി20 ലോകകപ്പില്‍ ഒമാനെ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പില്‍ അനായാസ വിജയത്തോടെ തുടക്കമിട്ട് സിംബാബ്‌വെ. ആദ്യ പോരാട്ടത്തില്‍ അവര്‍ ഒമാനെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തി. ഒമാന്‍ ഉയര്‍ത്തിയ 104 റണ്‍സ് വിജയ ലക്ഷ്യം സിംബാബ്‌വെ വെറും 13.3 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്താണ് സിംബാബ്‌വെ ജയിച്ചു കയറിയത്.

ടോസ് നേടി സിംബാബ്‌വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ഒമാന്‍ 19.5 ഓവറില്‍ 103 റണ്‍സിനു ഓള്‍ ഔട്ടായി.

36 പന്തില്‍ 7 ഫോറുകള്‍ സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. വെറ്ററന്‍ താരം ബ്രണ്ടന്‍ ടെയ്‌ലര്‍ 30 പന്തില്‍ 31 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 5 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ ഒമാന്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ഒരു ഘട്ടത്തില്‍ അവര്‍ 100 എത്തില്ലെന്നു തോന്നിച്ചു. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 5 മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. പിന്നീട് മധ്യനിരയും വാലറ്റവും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്.

21 പന്തില്‍ 28 റണ്‍സെടുത്ത വിനായക് ശുക്ലയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. സുഫിയാന്‍ മെഹ്മൂദ് 25 റണ്‍സെടുത്തു. വാലറ്റത്ത് നദീം ഖാന്‍ 20 റണ്‍സും സ്വന്തമാക്കി. ഒമാന്‍ ഇന്നിങ്‌സില്‍ സിക്‌സടിച്ച ഏക ബാറ്ററും നദീമാണ്. ഈ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ റിച്ചാര്‍ഡ് നഗരവ, ബ്ലസിങ് മുസര്‍ബാനി, ബ്രാഡ് ഇവാന്‍സ് എന്നിവരുടെ ബൗളിങാണ് ഒമാനെ തകര്‍ത്തത്. നഗരവ നാലോവറില്‍ 17 റണ്‍സും മുസര്‍ബാനി 16 റണ്‍സും മാത്രമാണ് വിട്ടുകൊടുത്തത്. ഇവാന്‍ 3.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി. ഒരു വിക്കറ്റ് ക്യാപ്റ്റന്‍ സികന്ദര്‍ റാസയ്ക്കാണ്. താരവും 4 ഓവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

oman vs zimbabwe: Zimbabwe have hammered Oman to announce their T20 World Cup comeback in style

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

ഇന്‍സ്റ്റഗ്രാമിന് സമാനം, ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ജീവനൊടുക്കിയ നിലയില്‍

മത്സരിക്കാനില്ല; ഇടതുമുന്നണി വിടില്ല; കോവളം സീറ്റ് ആവശ്യപ്പെടും; അര്‍ജെഡിക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് ശ്രേയാംസ് കുമാര്‍

'സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണ്; അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഗണേഷ് കുമാര്‍ ഇന്ന് ജയിലില്‍'

SCROLL FOR NEXT